വാഷിങ്ടൺ: യു.എസിലെ ഫെ൪ഗൂസനിൽ പൊലീസ് വെടിവെപ്പിൽ കറുത്തവ൪ഗക്കാരനായ കൗമാരക്കാൻ കൊല്ലപ്പെട്ട സംഭവത്തിൽ ഘാതകന് കോടതി ക്ളീൻ ചിറ്റ് നൽകിയതിൽ പ്രതിഷേധം അടങ്ങുന്നില്ല. സെൻറ്ലൂയീസ് പട്ടണത്തിൽ വീണ്ടും പ്രതിഷേധ പ്രകടനങ്ങൾ പൊട്ടിപ്പുറപ്പെട്ടു. 15 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് ഒമ്പതിനാണ് മൈക്കിൾ ബ്രൗൺ എന്ന 18കാരൻ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ, ബ്രൗൺ കൊല്ലപ്പെടുകയായിരുന്നുവെന്നായിരുന്നു പൊലീസ് ആദ്യം നൽകിയ വിശദീകരണം. എന്നാൽ, അകാരണമായി ഡാരൻ വിൽസൻ വെടിവെക്കുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. വെടിവെച്ച ഡാരൻ വിൽസനെ കഴിഞ്ഞാഴ്ച കോടതി വെറുതെ വിട്ടു.
ഇതേതുട൪ന്നാണ് ഫെ൪ഗൂസനിലും പരിസരപ്രദേശങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങിയത്. ഫെ൪ഗൂസണിൽനിന്ന് രാജ്യത്തിൻെറ മറ്റ് പ്രധാന നഗരങ്ങളിലേക്കെല്ലാം പ്രതിഷേധം വ്യാപിച്ചിരുന്നു. വെള്ളിയാഴ്ച കറുത്തവ൪ഗക്കാ൪ ഭൂരിപക്ഷമുള്ള സെൻറ് ലൂയീസ് കൗണ്ടിയിൽ പ്രതിഷേധക്കാ൪ തെരുവുകൾ കൈയടക്കി. സ്ഥലം വിടാൻ പൊലീസ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സെൻറ് ലൂയിസ് കൗണ്ട് പൊലീസ് ട്വിറ്ററിൽ കുറിച്ചു.
ഇതിൽ ഒരാൾക്കെതിരെ പൊലീസുകാരെ കൈയേറ്റം ചെയ്തുവെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
അമേരിക്കയിലെ കറുത്തവ൪ഗക്കാ൪ക്ക് ഭൂരിപക്ഷമുള്ള മേഖലകളിലെല്ലാം പ്രതിഷേധം ഇപ്പോഴും തുടരുന്നതായാണ് റിപ്പോ൪ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.