ഓപറേഷന്‍ കുബേര: കേസുകളില്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കരുതെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓപറേഷൻ കുബേരയുമായി ബന്ധപ്പെട്ട കേസുകളിൽ ഒരു കാരണവശാലും പൊലീസ് ഒത്തുതീ൪പ്പിന് ശ്രമിക്കരുതെന്ന് മന്ത്രി രമേശ് ചെന്നിത്തല നി൪ദേശിച്ചു. പൊലീസുകാ൪ക്കെതിരെ ഈ വിഷയത്തിൽ നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഉന്നതതല യോഗത്തിൽ മന്ത്രിയുടെ നി൪ദേശം. സംസ്ഥാനത്തിൻെറ അതി൪ത്തി പ്രദേശങ്ങളിൽ  അനധികൃത പണമിടപാട് നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏ൪പ്പെടുത്താനും തിരുമാനമായി.  
  അനധികൃത പണമിടപാട് സംബന്ധിച്ച് ഇനിയും കുറ്റപത്രം നൽകാത്ത കേസുകളിൽ രണ്ടു മാസത്തിനകം നൽകണം.   റഫ൪ ചെയ്ത എല്ലാ കേസുകളും  നോഡൽ ഓഫിസ൪മാ൪ പരിശോധിക്കണം. ഓപറേഷൻ കുബേരയുമായി ബന്ധപ്പെട്ട ടോൾ നമ്പ൪ ജനങ്ങൾക്ക് എപ്പോഴും പ്രയോജനപ്പെടുത്താം. ബ്ളാങ്ക് ചെക്, ബ്ളാങ്ക് പേപ്പ൪  എന്നിവയിൽ ഒപ്പിട്ട് വാങ്ങി  ജനങ്ങളെ കടക്കെണിയിൽപെടുത്തുന്ന സംഭവങ്ങൾ  ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ തുകയുടെ  ബാങ്ക് വായ്പാ രീതികൾ കൂടുതൽ  ഉദാരമാക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളാൻ റിസ൪വ് ബാങ്ക് ഗവ൪ണറോട് വീണ്ടും  ആവശ്യപ്പെടാനും ധാരണമായി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.