കതിരൂര്‍ മനോജ് വധം: ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂ൪: കതിരൂരിൽ ആ൪.എസ്.എസ് ജില്ലാ നേതാവ് മനോജ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ ആയുധങ്ങൾ കണ്ടെടുത്തു. കൊലപാതകം നടന്ന ഡയമണ്ട് മുക്കിന് സമീപത്തെ തോടിൻെറ അടുത്തുനിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. അഞ്ച് കൊടുവാളും ഒരു സ്റ്റീൽ കഠാരയുമാണ് ചാക്കിൽ കെട്ടിയ നിലയിൽ ലഭിച്ചത്.

കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴിയാണ് ആയുധങ്ങൾ കണ്ടെത്താൻ സി.ബി.ഐയെ സഹായിച്ചത്. ഇവ ഇന്ന് തന്നെ കൊച്ചിയിലെ സി.ബി.ഐ കോടതിയിൽ ഹാജരാക്കും. ആയുധങ്ങൾ കണ്ടെടുത്തതോടെ അന്വേഷണം നി൪ണായക വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

സെപ്റ്റംബ൪ ഒന്നിനാണ് ആ൪.എസ്.എസ് കണ്ണൂ൪ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂ൪ സ്വദേശി മനോജിനെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.