കുന്നംകുളത്തെ ഗതാഗത പരിഷ്കാരം അട്ടിമറിക്കാന്‍ നീക്കം

കുന്നംകുളം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപ്പാക്കിയ പരിഷ്കാരം അട്ടിമറിക്കാന്‍ നഗരസഭയുടെ നീക്കമെന്ന് ആക്ഷേപം. ടൗണില്‍ പട്ടാമ്പി റോഡ് തുറന്ന് കൊടുത്ത് സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോകാന്‍ സൗകര്യമൊരുക്കിയായിരുന്നു പുതിയ പരിഷ്കാരം. ബസ് സ്റ്റാന്‍ഡില്‍ നിന്നും ജങ്ഷനിലേക്ക് ബസുകള്‍ ഇറങ്ങുന്നതിന് പകരം തൃശൂര്‍ റോഡിലേക്ക് കയറി ജവഹര്‍ സ്ക്വയര്‍ വഴി ഗുരുവായൂര്‍ -റോഡിലത്തെി പിന്നീട് ജങ്ഷനില്‍ വരുന്ന രീതിയും നടപ്പാക്കിയിരുന്നു. പരിഷ്കാരം നടപ്പായതോടെ കഴിഞ്ഞ നാലുമാസമായി ഏറെക്കുറെ കുരുക്ക് ഒഴിവായിരുന്നു. ഇതിനിടെയാണ് യേശുദാസ് റോഡിലൂടെ നേരത്തെയുണ്ടായ വണ്‍വേ സമ്പ്രദായം പുന$സ്ഥാപിക്കാന്‍ നഗരസഭ നീക്കം ആരംഭിച്ചത്. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റില്‍ നിര്‍ദേശിക്കുന്നത് ഇപ്പോള്‍ സര്‍വീസ് നടത്തുന്ന പട്ടാമ്പി റോഡാണ്. നഗരത്തിലെ കുരുക്ക് ഒഴിവാക്കുന്നതിന്‍െറ ഭാഗമായി യേശുദാസ് റോഡ് വഴിയാണ് ഇവ പോയിരുന്നത്. അന്ന് ബസ് സ്റ്റാന്‍ഡില്‍നിന്ന് വലതുവശത്തേക്കാണ് ബസുകള്‍ ഇറങ്ങിയിരുന്നത്. ഇപ്പോഴത്തെ സംവിധാനം യാത്രക്കാരും ബസ് ഉടമകളും കച്ചവടക്കാരും ഏറെ സ്വാഗതം ചെയ്തിരുന്നു. കക്കാട് മഹാഗണപതി ക്ഷേത്രം മിനി സിവില്‍ സ്റ്റേഷന്‍, മാവേലി സ്റ്റോര്‍, വില്ളേജോഫിസുകള്‍, കോടതി, ഫയര്‍സ്റ്റേഷന്‍ തുടങ്ങിയ വിവിധ ഓഫിസുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ജനങ്ങള്‍ക്ക് എത്താന്‍ പ്രയാസം നേരിടുന്നുവെന്ന് കാണിച്ചാണ് നഗരസഭ വീണ്ടും യേശുദാസ് റോഡില്‍ വണ്‍വേ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. നഗരസഭാ അധ്യക്ഷന്‍ സി.കെ. ഉണ്ണികൃഷ്ണന്‍ ചെയര്‍മാനായ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് പരിഷ്കാരം നടപ്പാക്കിയത്. ഒരുമാസം ട്രയല്‍ നോക്കിയാണ് സംവിധാനം തുടരാന്‍ തീരുമാനിച്ചത്. അതേസമയം, യേശുദാസ് റോഡില്‍ വണ്‍വേ നടപ്പാക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചാലും അത് യാഥാര്‍ഥ്യമാക്കാന്‍ പൊലീസിന്‍െറ സഹായം അനിവാര്യമാണ്. വ്യക്തി താല്‍പര്യങ്ങളുടെ പേരില്‍ നിലവിലെ പരിഷ്കാരം അട്ടിമറിക്കാന്‍ നഗരസഭ തയാറായാലും അതിനെ അംഗീകരിക്കാനാകില്ളെന്ന നിലപാടിലാണ് പൊലീസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.