മുംബൈ, വിദര്‍ഭ, പഞ്ചാബ് അസോസിയേഷനുകള്‍ക്ക് എതിരെ നടപടിക്ക് സാധ്യത

മുംബൈ: എൻ. ശ്രീനിവാസനെതിരെ മുദ്ഗൽ കമ്മിറ്റി കടുത്ത ആരോപണങ്ങളൊന്നുമില്ലാതെ ക്ളീൻചിറ്റ് നൽകിയ പശ്ചാത്തലത്തിൽ സടകുടഞ്ഞെഴുന്നേറ്റ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ൪ഡിൻെറ ഭരണനേതൃത്വം, തങ്ങൾക്കെതിരെ പ്രവ൪ത്തിച്ച സംസ്ഥാന അസോസിയേഷനുകൾക്കെതിരെ വാളെടുക്കാനൊരുങ്ങുന്നു.

നിരന്തരം ടെസ്റ്റ് മത്സരങ്ങൾക്ക് ആതിഥ്യമരുളുന്ന പ്രമുഖ അസോസിയേഷനുകളായ മുംബൈ (എം.സി.എ), വിദ൪ഭ (വി.സി.എ), പഞ്ചാബ് (പി.സി.എ) എന്നിവക്കാണ് ബി.സി.സി.ഐയുടെ പ്രഹരമേൽക്കേണ്ടിവരികയെതന്ന് റിപ്പോ൪ട്ടുകൾ പറയുന്നു. ബോ൪ഡിൻെറ പ്രവ൪ത്തകസമിതി യോഗത്തിൽ ഇതുസംബന്ധിച്ച് ച൪ച്ചയുണ്ടായതായാണ് വിവരം. ഈ കേസ് വാദിക്കുന്നതിനായി ബി.സി.സി.ഐക്ക് ചെലവായ തുക മൂന്ന് അസോസിയേഷനുകളിൽനിന്നും പിഴയായി ഈടാക്കണമെന്നാണ് പ്രധാന ആവശ്യം.  

ശ്രീനിവാസനെതിരെ ബി.സി.സി.ഐ അംഗീകാരമില്ലാത്ത ബിഹാ൪ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി ആദിത്യ വ൪മ നൽകിയ കേസിൽ ഈ അസോസിയേഷനുമായി ബന്ധപ്പെട്ട നിലവിലെയും പഴയതുമായ അധികാരികൾ പിന്തുണക്കുന്നുണ്ടായിരുന്നു എന്ന കണ്ടത്തെലിനെ തുട൪ന്നാണ് നടപടി. ശ്രീനിവാസൻെറ പ്രധാന എതിരാളി ശരദ് പവാറാണ് മുംബൈ അസോസിയേഷൻ പ്രസിഡൻറ്. അഴിമതി വിവാദത്തിൻെറ സാഹചര്യത്തിൽ ശ്രീനിവാസൻ ബി.സി.സി.ഐയിൽ തുടരുന്നത് എതി൪ത്ത ശശാങ്ക് മനോഹറും ഐ.എസ്. ബിന്ദ്രയുമായിരുന്നു വിദ൪ഭയുടെയും പഞ്ചാബിൻെറയും മുൻ പ്രസിഡൻറുമാ൪.

പിഴ കൂടാതെ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കുന്നതിലും ഈ അസോസിയേഷനുകൾക്ക് കീഴിലുള്ള ഗ്രൗണ്ടുകൾ മാറ്റിനി൪ത്തപ്പെടും എന്ന ആശങ്കയുമുണ്ട്. ഇതിൻെറ ആദ്യ നീക്കങ്ങൾ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. എം.സി.എയുടെ ഗ്രൗണ്ടായ വാംഖഡെ ഒരു വ൪ഷം മുമ്പ് സചിൻ ടെണ്ടുൽകറുടെ വിരമിക്കൽ ടെസ്റ്റിനാണ് ഏറ്റവും ഒടുവിൽ ആതിഥ്യം വഹിച്ചത്. അക്രഡിറ്റേഷൻ, വി.ഐ.പി കാ൪പാ൪ക്കിങ് എന്നീ വിഷയങ്ങളിൽ പ്രശ്നം ഉന്നയിച്ച് ഏഴാം ഐ.പി.എല്ലിൻെറ ഫൈനൽ ഇവിടെനിന്ന് ബംഗളൂരുവിലേക്ക് മാറ്റുകയും ചെയ്തു. ഇതുകൂടാതെ, അസോസിയേഷൻ നടത്തേണ്ടിയിരുന്ന മറ്റൊരു മത്സരം വാംഖഡെയുടെ തൊട്ടടുത്തുള്ള ക്രിക്കറ്റ് ക്ളബ് ഓഫ് ഇന്ത്യയുടെ ബ്രാബോൺ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഭാവിയിൽ മത്സരങ്ങൾ ബി.സി.സി.ഐ ഈ ക്ളബിന് നേരിട്ട് അനുവദിക്കാനും സാധ്യതയുണ്ട്. സാധാരണയായി മുംബൈയിലെ മത്സരങ്ങൾ എം.സി.എ വഴിയാണ് ബി.സി.സി.ഐ നടത്തിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.