സചിന്‍െറ ആത്മകഥ അനധികൃതമായി ഓണ്‍ലൈനില്‍

മുംബൈ: രണ്ടാഴ്ചമുമ്പ് പുറത്തിറങ്ങിയ സചിൻ ടെണ്ടുൽകറുടെ ആത്മകഥ ‘പ്ളെയിങ് ഇറ്റ് മൈ വേ’ ചൂടപ്പം പോലെ വിറ്റഴിയുന്നതിനിടയിൽ പുസ്തകത്തിൻെറ പി.ഡി.എഫ് പക൪പ്പ് അനധികൃതമായി ഓൺലൈനിൽ. പുസ്തകങ്ങൾ, സിനിമ, പാട്ടുകൾ എന്നിവ പുറത്തിറങ്ങിയ ഉടൻ വ്യാജമായി  ലഭ്യമാക്കുന്ന ടോറൻറ് വെബ്സൈറ്റുകളിലാണ് സചിൻെറ പുസ്തകവും എത്തിയത്. വാട്ട്സ്ആപ്, ബ്ളാക്ബെറി മെസഞ്ച൪, ഫേസ്ബുക്, ഇ-മെയിൽ എന്നിവയിലൂടെ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഓൺലൈൻ ലോകത്ത് വ്യാപകമായി കൈമാറ്റം ചെയ്യപ്പെടുകയാണ്.‘സചിൻെറ കടുത്ത ആരാധകനാണെങ്കിൽ, ഇത് ഡിലീറ്റ് ആകുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്യൂ’ എന്നാണ് ലിങ്കിനൊപ്പമുള്ള സന്ദേശത്തിൽ പറയുന്നത്.

തൻെറ പുസ്തകത്തിൽനിന്നും കിട്ടുന്ന ലാഭം, മതിയായ ഭക്ഷണം കിട്ടാതെ വലയുന്ന കുട്ടികൾക്കും പാവപ്പെട്ടവ൪ക്ക് ശുദ്ധജലമത്തെിക്കുന്നതിനും ചെലവഴിക്കുമെന്ന് സചിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ സചിൻെറ ആരാധകരെ പുസ്തകം പണം കൊടുത്ത് വാങ്ങാതെ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ‘വ്യാജന്മാരുടെ ആരാധന’ വിരോധാഭാസം തന്നെ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.