ന്യൂഡൽഹി: നിരോധിത സംഘടനയുമായി ബന്ധമാരോപിച്ച് അസം റൈഫിൾസ് കസ്റ്റഡിയിലെടുത്ത മണിപ്പൂരിലെ തംഗ്ജം മനോരമാ ദേവിയെ ബലാത്സംഗം ചെയ്ത് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ജുഡീഷ്യൽ കമീഷൻ റിപ്പോ൪ട്ട്.
പീപ്ൾ ലിബറേഷൻ ആ൪മി പ്രവ൪ത്തകയെന്ന് ആരോപിച്ച് 2004 ജൂലൈ 10ന് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത മനോരമയെ പിറ്റേന്ന് റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തെുകയായിരുന്നു. എന്നാൽ, മനോരമക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നതിനു തെളിവുകളില്ളെന്ന് റിട്ട. സെഷൻസ് ജഡ്ജി സി. ഉപേന്ദ്രസിങ് അധ്യക്ഷനായ കമീഷൻ കണ്ടത്തെി. അസം റൈഫിൾസ് പറയുന്ന ന്യായങ്ങളും തെളിവുകളും വ്യാജമാണെന്ന് റിപ്പോ൪ട്ടിലുണ്ട്.
സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ഇറങ്ങി ഓടവെ മനോരമയുടെ കാലിൽ വെടിവെച്ചുവെന്നായിരുന്നു അവകാശവാദം. എന്നാൽ, കാലിൽ വെടിയേറ്റിട്ടില്ളെന്നും നെഞ്ചിലും ഗുഹ്യഭാഗത്തുമാണ് വെടിവെച്ചിരിക്കുന്നതെന്നും ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ കമീഷൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ മേലിൽ ആവ൪ത്തിക്കാതിരിക്കാനുള്ള ശിപാ൪ശകൾ സഹിതം 2004 നവംബറിൽ കമീഷൻ സമ൪പ്പിച്ച റിപ്പോ൪ട്ട് 2011ൽ മണിപ്പൂ൪ സ൪ക്കാ൪ കൈമാറിയെങ്കിലും കേന്ദ്രം പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.