കൃഷ്ണയ്യര്‍ നൂറാം പിറന്നാള്‍ ആഘോഷിച്ചു

കൊച്ചി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ കുലപതിയായ ജസ്റ്റിസ് വി.ആ൪ കൃഷ്ണയ്യരുടെ നൂറാം പിറന്നാൾ ആഘോഷിച്ചു. അദ്ദേഹത്തിൻെറ വസതിയായ ‘സദ്ഗമയ’യിൽൽ പ്രൗഢമായ ചടങ്ങുകളോടെയായിരുന്നു ആഘോഷ പരിപാടികൾ. അന്ധവിദ്യാലത്തിലെ വിദ്യാ൪ഥികൾ ഉൾപ്പെടെ സമൂഹത്തിൻെറ വിവിധ തലങ്ങളിലുള്ളവ൪ പിറന്നാൾ ആഘോഷങ്ങൾക്ക് ഒഴുകിയെത്തി. ഇൻ൪നാഷനൽ ഇൻറ൪ഫെയ്ത്ത് ഡയലോഗ് ഇന്ത്യ (ഐ.ഐ.ഡി.ഐ) യുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

സ്വാമി ശങ്കരാചാര്യ ഓംകാരാനന്ദ സരസ്വതി പിറന്നാൾ ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ജെ യേശുദാസ് മുഖ്യപ്രഭാഷണം നടത്തി. എം.ഡി നാലപ്പാട്,  ‘മാധ്യമം-മീഡിയവൺ’ ഗ്രൂപ് എഡിറ്റ൪ ഒ. അബ്ദുറഹ്മാൻ, പ്രൊഫ. എം.കെ സാനു, ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ, ഫാ. ഡോ. ആൽബ൪ട്ട് നമ്പ്യാപറമ്പിൽ തുടങ്ങിയവ൪ ആശംസകൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.