അടിമാലി: ബൈസണ്‍വാലിയില്‍ വനപാലകരെ ആക്രമിച്ച് ചന്ദന മോഷണക്കേസ് പ്രതിയെ മോചിപ്പിച്ച സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി പൊട്ടന്‍കാട് ഇരുപതേക്കര്‍ തയ്യില്‍ റെജി (റെജിമോന്‍-39), സഹോദരന്‍ ഷാജി (47), ബന്ധു തയ്യില്‍ ജിന്‍സണ്‍ (34) എന്നിവരെയാണ് അടിമാലി സി.ഐ സജി മാര്‍ക്കോസിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റെജിയുടെ സഹോദരനും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനുമായ മാത്യു ഫിലിപ്പ്, റെജിയുടെ ഭാര്യ സൗമ്യ, ഷാജിയുടെ ഭാര്യയും ബൈസണ്‍വാലി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനുമായ കൊച്ചുത്രേസ്യ ഷാജി എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. മറയൂരിലെ സ്വകാര്യ ഭൂമിയിലെ ചന്ദന മോഷണവുമായി ബന്ധപ്പെട്ട് കോവില്‍കടവ് എഴുത്താണിക്കാട്ടില്‍ ജാഫറി(26)നെ കാന്തല്ലൂര്‍ റേഞ്ച് ഓഫിസര്‍ വിപിന്‍ദാസിന്‍െറ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ മുഖ്യപ്രതി റെജിയാണെന്ന് വ്യക്തമായി. റേഞ്ചോഫിസറുടെ നേതൃത്വത്തില്‍ ജാഫറുമായി ബുധനാഴ്ച ഉച്ചക്ക് ഒന്നിന് റെജിയുടെ വീട്ടിലത്തെി. റെജിയെ വനംവകുപ്പിന്‍െറ വാഹനത്തില്‍ കയറ്റുന്നതിനിടെ സ്ഥലത്തത്തെിയ മാത്യുഫിലിപ്പും കൊച്ചുത്രേസ്യയും ചേര്‍ന്ന് വാഹനം തടഞ്ഞു. ഇതിനിടെ സ്ഥലത്തത്തെിയ ബന്ധുക്കളും നാട്ടുകാരും വനപാലകരെ ആക്രമിച്ച് റെജിയെ മോചിപ്പിച്ചു. വനപാലകരെ ബന്ദിയാക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് വനപാലകരെ മോചിപ്പിച്ചത്. മര്‍ദനത്തില്‍ റേഞ്ച് ഓഫിസര്‍ വിപിന്‍ദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എസ്.പി അനില്‍കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.