ചാലക്കുടി: നഗരസഭ ബസ് സ്റ്റാന്‍ഡ് കോംപ്ളക്സിലെ വൈദ്യുതി പ്രശ്നത്തില്‍ ബി.ഡി.ദേവസി എം.എല്‍.എ ഇടപെട്ടു. വിവരം അറിഞ്ഞ് കഴിഞ്ഞ ദിവസം രാവിലെ എത്തിയ എം.എല്‍.എക്ക് വ്യാപാരികള്‍ പരാതി നല്‍കി. കെട്ടിടത്തിലെ വൈദ്യുതി പ്രശ്നം വ്യാഴാഴ്ച തന്നെ പരിഹരിക്കണമെന്ന് അദ്ദേഹം കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ പാനല്‍ ബോര്‍ഡ് മാറ്റിവെക്കാതെ പ്രശ്നം പൂര്‍ണമായും പരിഹരിക്കാനാവില്ളെന്ന് അവര്‍ എം.എല്‍.എയെ ധരിപ്പിച്ചു. സ്ഥലത്തത്തെിയ നഗരസഭ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍ പാനല്‍ ബോര്‍ഡ് മാറ്റിവെക്കാന്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ക്വട്ടേഷന്‍ വിളിപ്പിക്കാമെന്ന് ഉറപ്പ് നല്‍കി. കഴിഞ്ഞ മൂന്നു ദിവസത്തോളമായി നഗരസഭ ബസ് സ്റ്റാന്‍ഡ് ബില്‍ഡിങ്ങിലെ 30ല്‍പരം വ്യാപാരശാലകളില്‍ വയറിങ് തകരാര്‍ മൂലം വൈദ്യുതി മുടങ്ങിയത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. താല്‍ക്കാലികമായി വൈദ്യുതി പ്രശ്നം പരിഹരിക്കാന്‍ വൈദ്യുതി ജീവനക്കാര്‍ വ്യാഴാഴ്ച വൈകീട്ടും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഓരോരുത്തര്‍ക്കും പ്രത്യേകം കണക്ഷന്‍ നല്‍കി അവരുടെ സ്ഥാപനത്തില്‍ മീറ്റര്‍ നല്‍കുന്നത് പ്രായോഗികമല്ളെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. പുതിയ മീറ്റര്‍ പാനല്‍ സ്ഥാപിക്കുകതന്നെ വേണം. അതിന് ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരും. ഇത് മുനിസിപ്പാലിറ്റി വഹിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. സാധാരണ ഗതിയില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഒരു ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍, ഇവിടെ പലയിടത്തുനിന്നായി മൂന്ന് ട്രാന്‍സ്ഫോര്‍മറില്‍നിന്ന് വൈദ്യുതി വരുന്നത് പ്രശ്നം സങ്കീര്‍ണമാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.