വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആദിവാസി കോളനികളില്‍ ക്യാമ്പ് നടത്തും –കലക്ടര്‍

കോഴിക്കോട്: താലൂക്കിലെ ആദിവാസി മേഖലകളില്‍ ഈ മാസം 15,17,19,20,21,22 തീയതികളില്‍ താലൂക്കുതല ഉദ്യോഗസ്ഥര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി ക്യാമ്പ് നടത്തുമെന്ന് ജില്ലാ കലക്ടര്‍ സി.എ. ലത അറിയിച്ചു. 2014 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്‍െറ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന ട്രൈബല്‍ ഡെവലപ്മെന്‍റ ഓഫിസര്‍മാരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആദിവാസി കോളനികളില്‍ എസ്.ടി പ്രൊമോട്ടര്‍മാരുടെ സഹകരണത്തോടെ ഓണ്‍ലൈനായി പേരുചേര്‍ക്കും. ഈ മാസം 15ന് തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ, അംബേദ്ക്കര്‍ ആദിവാസി കോളനി, ഓടംപൊയില്‍, ഓലിക്കല്‍ കോളനി, മേലെപൊന്നങ്കയം, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മാഞ്ഞക്കടവ്, സ്രാമ്പിക്കല്‍, കല്ലംപുല്‍, കടോത്തിക്കുന്ന്, മാന്‍കുന്ന്, പുന്നക്കടവ്, ചുള്ളിയകം, പനക്കച്ചാല്‍, അകംപുഴ; 17ന് കാരശ്ശേരി പഞ്ചായത്തിലെ ഏങ്ങംകണ്ടി, നരിമടക്കല്‍, എളമ്പിലാശ്ശേരി, മായങ്ങല്‍, മറിയംകുഴി, വരിക്കേക്കല്‍, ഭഗവതിക്കാവ്, കിഴക്കേചന്നങ്ങാല്‍, ചന്നങ്ങാല്‍, പാലാട്ടുകുഴി, പൈക്കാടന്‍മല, 19ന് കാരശ്ശേരി പഞ്ചായത്തിലെ മോളിക്കാവ്, കിഴക്കേച്ചേരി, പടിഞ്ഞാറേച്ചേരി, പൂവത്തിക്കല്‍, ഓമശ്ശേരി പഞ്ചായത്തിലെ കണ്ണന്‍ങ്കോട് മല, കൊടുവള്ളി പഞ്ചായത്തിലെ കരിവിള്ളിക്കാവ്, പൂവ്വറമ്മല്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് നടത്തും. 20ന് പുതുപ്പാടി പഞ്ചായത്തിലെ അയ്യില്‍, കനലാട്, തേറോട്, മുലോഞ്ഞില്‍, വള്ളിക്കെട്ടുമ്മല്‍, അനോറമ്മല്‍, ചെറുപ്പാട്, നെറുവക്കച്ചാല്‍, പാറശ്ശേരി, ചീടിക്കല്‍, കരിമ്പിലോട്, ആച്ചിനാലുസെന്‍റ്, 21ന് പുതുപ്പാടി പഞ്ചായത്തിലെ പയോന, കുറുമറുകണ്ടി, നക്കിലമ്പാട്, പുലോട്, വെള്ളംകുന്ന് കോളനികളിലും കട്ടിപ്പാറ പഞ്ചായത്തിലെ കാക്കഞ്ചേരി, കല്ലുള്ളതോട്, പിയ്യുംതൊടി, അമറാട്, മുത്തോട്ടി, വള്ളുവര്‍ക്കുന്ന്, ചമല്‍, ഇറൂല്‍കുന്ന്, മൂന്നാംതോട്, പുലോട്, വേനക്കാവ്, കോലമല 22ന് കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പികടവ് അംബേദ്ക്കര്‍ കോളനി, കോഴിക്കോടന്‍ചാല്‍, തേക്കിന്‍ത്തോട്ടം, പാത്തിപ്പാറ, വട്ടച്ചിറ, ചെമ്പിലി, പൂവത്തിന്‍ചുവട്, ചുണ്ടയില്‍, വെണ്ടക്കാംപൊയില്‍, കോളിക്കുന്ന്, ചിപ്പിലിത്തോട്, നൂറാംതോട്, കരിമ്പില്‍, കാവുങ്ങല്‍, പുലിക്കയം കോളനികളിലും സ്പെഷല്‍ ക്യാമ്പുകള്‍ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.