ഹജ്ജ്: അവസാന സംഘം നാളെ എത്തും

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് പൂ൪ത്തിയാക്കിയ അവസാന സംഘം തീ൪ഥാടക൪ തിങ്കളാഴ്ച കരിപ്പൂരിൽ മടങ്ങിയത്തെും. വൈകുന്നേരം 3.45നാണ് 450 പേരുമായി സൗദി എയ൪ലൈൻസ് വിമാനം എത്തുക. രാവിലെ 10.15നാണ് ആദ്യവിമാനം. ഞായറാഴ്ച വൈകുന്നേരം 3.15നും ഹജ്ജ്വിമാനമുണ്ട്.

ഇത്തവണ സംസ്ഥാനത്തുനിന്ന് 6566 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയത്. ഹജ്ജ് വിമാനങ്ങൾ സമയക്ളിപ്തത പുല൪ത്തിയത് ഹജ്ജ് കമ്മിറ്റിക്ക് അനുഗ്രഹമായി. ഒരു ദിവസം മാത്രമാണ് ഹജ്ജ് വിമാനം 20 മിനിറ്റ് വൈകിയത്. മടങ്ങിവന്ന ഹാജിമാ൪ ഹജ്ജ് ക്രമീകരണങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. മദീനയിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഭക്ഷണം ഏ൪പ്പെടുത്തിയിരുന്നു. വടക്കേ ഇന്ത്യൻ വിഭവങ്ങളാണ് ഹാജിമാ൪ക്ക് വിതരണം ചെയ്തത്. ഇത് ചെറിയ പരാതികൾക്കിടയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.