ജീവനക്കാരില്ല; നാട്ടുകാര്‍ പുന്നയൂര്‍ക്കുളം വില്ളേജോഫിസ് ഉപരോധിച്ചു

പുന്നയൂര്‍ക്കുളം: ആവശ്യത്തിന് ജീവനക്കാരില്ലാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പുന്നയൂര്‍ക്കുളം വില്ളേജോഫിസ് ഉപരോധിച്ചു. കടിക്കാട്, പുന്നയൂര്‍ക്കുളം വില്ളേജുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരാണ് അധികൃതരുടെ നിസ്സംഗതയില്‍ പ്രിഷേധിച്ച് ഉപരോധസമരം നടത്തിയത്. നാലുപേര്‍ ഉണ്ടായിരുന്ന വില്ളേജോഫിസില്‍ ഇപ്പോള്‍ വില്ളേജോഫിസറും ഒരു അസിസ്റ്റന്‍റുമായി രണ്ടുപേര്‍ മാത്രമാണുള്ളത്. അടുത്തിടെ സ്ഥലം മാറിയത്തെിയ വില്ളേജോഫിസര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ അനുവദിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച നൂറുകണക്കിനാളുകളും അപേക്ഷകളുമായി ഓഫിസിലേക്ക് നേരിട്ട് വരാന്‍ തുടങ്ങിയതോടെ ദിവസേന ജനക്കൂട്ടമാണിവിടെ. ഒരുമാസം മുമ്പാണ് പുതിയ വില്ളേജോഫിലസര്‍ ചുമതലയേറ്റത്. ശേഷം അവധിക്ക് പോയി വന്ന വില്ളേജോഫിസര്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും അവധിയിലാണ്. പഞ്ചായത്ത് പ്രസിഡന്‍റ് ഫാത്തിമ ലീനസുള്‍പ്പെടെ പ്രദേശത്തെ ജനപ്രതിനിധികള്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടും പകരം സംവിധാനത്തിന് നടപടിയുണ്ടായിട്ടില്ല. കടിക്കാട് പുന്നയൂര്‍ക്കുളം ഗ്രൂപ് വില്ളേജായതിനാല്‍ ജോലിക്കൂടുതല്‍ കാരണമാണത്രേ ഇവിടെ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമില്ലാത്തത്. വില്ളേജോഫിസറെ കാത്തിരുന്നു സഹികെട്ട നാട്ടുകാര്‍ ചൊവ്വാഴ്ച 11ഓടെയാണ് ഉപരോധം ആരംഭിച്ചത്. മണിക്കൂറുകളോളം നീണ്ട ഉപരോധം അറിഞ്ഞ് ചാവക്കാട് താലൂക്ക് താഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് താല്‍ക്കാലികമായി വടക്കേക്കാട് വില്ളേജില്‍നിന്ന് ഒരു ജീവനക്കാരനെ പറഞ്ഞയച്ചതോടെയാണ് ഉപരോധത്തില്‍ നിന്ന് നാട്ടുകാര്‍ പിന്തിരിഞ്ഞത്. എന്നാല്‍, സ്ഥിരമായി ഉദ്യോഗസ്ഥരെ നിയമിക്കാത്ത പക്ഷം ഉപരോധ സമരം ഇനിയും ആവര്‍ത്തിക്കുമെന്ന് സമരത്തിന് നേതൃത്വം നല്‍കിയ പഞ്ചായത്തംഗം ടി.കെ. സക്കരിയ്യ, സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.ആര്‍. വാസു, ടി.കെ. ലക്ഷമണന്‍ എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.