പ്രാണിശല്യം; കൊട്ടറയില്‍ ജനജീവിതം ദുസ്സഹം

നീലേശ്വരം: പറന്ന് കുത്തുന്ന പ്രാണിശല്യം ഏറിയതോടെ കൊട്ടറയില്‍ ജനജീവിതം ദുസ്സഹമായി. കടിഞ്ഞിമൂല കൊട്ടറ കോളനിവാസികളാണ് അപൂര്‍വ പ്രാണിമൂലം ദുരിതത്തിലായത്. കോളനിക്കകത്തെ മരങ്ങളില്‍നിന്ന് പ്രാണികള്‍ കൂട്ടത്തോടെ വന്ന് ശരീരത്തില്‍ മുറിവേല്‍ക്കുമ്പോള്‍ രൂക്ഷ ഗന്ധവും വേദനയും ചൊറിച്ചിലും അനുഭവപ്പെടുകയാണ്. വിവരം നഗരസഭാ ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ളെന്നാണ് പരാതി. പട്ടികജാതിയില്‍പെട്ട 60 കുടുംബങ്ങള്‍ താമസിക്കുന്ന കൊട്ടറയില്‍ ഭക്ഷണം പാകം ചെയ്യാന്‍പോലും പ്രാണിശല്യംമൂലം സാധിക്കാത്ത സ്ഥിതിയാണ്. വീട്ടിനകത്തുള്ള പാത്രങ്ങളിലും അലക്കിയിട്ട വസ്ത്രങ്ങളിലും പ്രാണികള്‍ പറ്റിപ്പിടിച്ച് കിടക്കുകയാണ്. കുടുംബങ്ങള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും ഭയപ്പെടുകയാണ്. മാസങ്ങളായി കൊട്ടറയില്‍ അപൂര്‍വ പ്രാണിശല്യം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ആരോഗ്യവകുപ്പിന്‍െറ ഇടപെടല്‍ എത്രയും വേഗം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.