കണ്ണൂര്‍: നഗര ഗതാഗതം സുഗമമാക്കുന്നതിന്‍െറ ഭാഗമായി ജെ.എസ് പോള്‍ ജങ്ഷന്‍ മുതല്‍ അലവില്‍ വരെയുള്ള രണ്ടര കിലോ മീറ്റര്‍ ദൂരപരിധിയില്‍ ബസ്സ്റ്റോപ്പുകള്‍ പുന$ക്രമീകരിച്ചു. പത്തോളം ബസ്സ്റ്റോപ്പുകളാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന തരത്തില്‍ ട്രാഫിക് പൊലീസ് ഇടപെട്ട് മാറ്റിയത്. അലവില്‍ ഭാഗത്തേക്കും കണ്ണൂര്‍ ഭാഗത്തേക്കുമുള്ള സ്റ്റോപ്പുകള്‍ മുഖാമുഖം നില്‍ക്കുന്ന രീതിയിലാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇരുഭാഗത്തു നിന്നും ബസുകള്‍ വന്നുനിന്നാല്‍ മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പോകാനാവാത്ത രീതിയില്‍ ഗതാഗതം തടസ്സപ്പെടുമായിരുന്നു. ദേശീയപാതയെ ബന്ധിപ്പിക്കുന്ന ബൈപാസ് കൂടിയായതിനാല്‍ ഈ റൂട്ടിലുണ്ടാകുന്ന കുരുക്കുകള്‍ കണ്ണൂര്‍ നഗരത്തെ മൊത്തം ബാധിക്കും. മുനീശ്വരന്‍ കോവില്‍ റോഡ്, മാര്‍ക്കറ്റ്, പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തേക്കുള്ള റോഡുകള്‍ എന്നിവയെല്ലാം കുരുക്കിലകപ്പെടും. ഇതേ തുടര്‍ന്നാണ് സ്റ്റോപ്പുകള്‍ മാറ്റിയത്. അഭിമുഖമായി നില്‍ക്കുന്ന സ്റ്റോപ്പുകള്‍ പത്തുമുതല്‍ 15 മീറ്റര്‍ വരെ ദൂരത്തേക്കാണ് മാറ്റിയത്. പുതിയ സ്റ്റോപ്പുകളില്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ബസ്സ്റ്റോപ് മാറ്റം യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ളെന്നും യാത്രക്കാരും സ്റ്റോപ്പുകളില്‍ നിര്‍ത്തി ബസ് തൊഴിലാളികളും സഹകരിക്കണമെന്ന് ട്രാഫിക് പൊലീസ് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.