ചെയര്‍മാന്‍ പദവിയെ ചൊല്ലി വീണ്ടും വിവാദം

കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ ചെയര്‍മാന്‍ പദവിയെ ചൊല്ലി വീണ്ടും വിവാദം തലപൊക്കുന്നു. കെ.പി.സി.സി ഉപസമിതി ഉണ്ടാക്കിയതായി പറയപ്പെടുന്ന ധാരണയനുസരിച്ച് നിലവിലെ ചെയര്‍മാനായ ഐ ഗ്രൂപ്പിന്‍െറ ഷാജി വാഴക്കാല ബുധനാഴ്ച രാജിവെക്കണം. തുടര്‍ന്ന് മുന്‍ ചെയര്‍മാന്‍ മുഹമ്മദാലിക്ക് വീണ്ടും ചെയര്‍മാന്‍ പദവി നല്‍കണമെന്നാണ് ധാരണയെന്ന് എ വിഭാഗം പറയുന്നു. എന്നാല്‍, ഷാജി വാഴക്കാല രാജിവെക്കില്ളെന്നാണ് അടുത്തവൃത്തങ്ങളില്‍നിന്ന് അറിയുന്നത്. മുന്‍ധാരണ കരാര്‍ എന്നൊന്നില്ളെന്നും അക്കാര്യം തനിക്കറിയില്ളെന്നും അതുകൊണ്ടുതന്നെ രാജിവെക്കില്ളെന്നുമാണ് ഷാജി വാഴക്കാലയുടെ നിലപാട്. എന്നാല്‍, കെ.പി.സി.സിയുടെ മുതിര്‍ന്ന നേതാക്കള്‍ ജൂലൈ 29ന് എടുത്ത തീരുമാനമാണ് മൂന്നുമാസം കഴിയുമ്പോള്‍ ഷാജി വാഴക്കാല ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് മുഹമ്മദാലിക്ക് പദവി തിരികെ നല്‍കണമെന്നുള്ളത്. ഇക്കാര്യം എ ഗ്രൂപ് നേതാക്കള്‍ എടുത്തുപറയുന്നു. ഷാജിവാഴക്കാലയെ കാലാവധി തികക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐ വിഭാഗം കെ.പി.സി.സി പ്രസിഡന്‍റിന് കത്ത് നല്‍കിയിരിക്കുകയാണ്. നഗരസഭാ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്നപ്പോള്‍ എ വിഭാഗത്തിലെ മുഹമ്മദാലിക്ക് 12 വോട്ടും ഷാജി വാഴക്കാലക്ക് 11 വോട്ടും ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് ഗ്രൂപ് സമവായങ്ങള്‍ മാറി മുഹമ്മദാലിയോടൊപ്പം 20 പേരും അഞ്ചുപേര്‍ ഷാജി വാഴക്കാലക്കൊപ്പവുമായി. കോണ്‍ഗ്രസിന് ആകെ 25 അംഗങ്ങളാണുള്ളത്. ഷാജി വാഴക്കാല സ്ഥാനമൊഴിയാന്‍ വിസമ്മതിച്ചാല്‍ കോണ്‍ഗ്രസിലെ കലാപം വര്‍ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.