എന്‍ഡോസള്‍ഫാന്‍: മുതലമടയില്‍ വൈദ്യപരിശോധന ഇന്ന്

കൊല്ലങ്കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ മൂന്ന് വര്‍ഷം മുമ്പ് ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ വൈകല്യമുള്ളവരായി കണ്ടത്തെിയ 36 പേര്‍ക്ക് മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ബുധനാഴ്ച വൈദ്യപരിശോധന. സര്‍ക്കാറിന്‍െറ പ്രത്യേക നിര്‍ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ തൃശൂരില്‍നിന്നുള്ള മെഡിക്കല്‍ സംഘമാണ് പരിശോധന നടത്തുന്നത്. കാസര്‍കോട് നടത്തിയതുപോലെ പാലക്കാട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലും വൈദ്യപരിശോധന നടത്തണമെന്ന ആവശ്യത്തെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലയില്‍ 114 പേരെയാണ് ആരോഗ്യവകുപ്പിന്‍െറ സര്‍വേയില്‍ വൈകല്യമുള്ളവരായി കണ്ടത്തെിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള പഞ്ചായത്താണ് മുതലമടയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വേണുഗോപാല്‍ പറഞ്ഞു. മറ്റു പഞ്ചായത്തുകളിലെ സര്‍വേയില്‍ കണ്ടത്തെിയ രോഗികള്‍ക്കായുള്ള സമഗ്ര വൈദ്യപരിശോധന ആരോഗ്യവകുപ്പിന്‍െറ യോഗം ചേര്‍ന്ന് ഉടന്‍ അറിയിക്കുമെന്ന് ഡി.എം.ഒ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.