പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി 36 കേസുകള്‍ പരിഗണിച്ചു

പാലക്കാട്: ഭാരതപ്പുഴയോരത്തുള്ള പുരാവസ്തു സംരക്ഷിത സ്മാരകമായ തിരുമിറ്റക്കോട് ക്ഷേത്രത്തിന് സമീപം അനിയന്ത്രിതമായി മണലെടുക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുന്നില്ളെന്ന പരാതിയില്‍ ചാലിശ്ശേരി എസ്.ഐയോട് ഹാജരാകാന്‍ ജില്ലാ പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി അധ്യക്ഷന്‍ മുന്‍ ജില്ലാ ജഡ്ജ് കെ.വി. ഗോപികുട്ടന്‍ ഉത്തരവിട്ടു. ചാലിശ്ശേരി എസ്.ഐയെ എതിര്‍ കക്ഷിയാക്കി തിരുമിറ്റക്കോട് ദേവസ്വം മാനേജര്‍ എം. ഗിരിധരനാണ് പരാതി നല്‍കിയത്. കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണ നിയമവും ലംഘിച്ചുകൊണ്ടാണ് മണല്‍ വാരുന്നതെന്ന് പരാതിയില്‍ പറയുന്നു. പുരാവസ്തു വകുപ്പിന്‍െറ സംരക്ഷിത സ്മാരകമായതിനാല്‍ 300 മീറ്റര്‍ പരിധിയില്‍ ഖനനം നടത്തുന്നതിനും നിരോധമുണ്ട്. മണലെടുത്ത് പരിസ്ഥിതി ധ്വംസനത്തോടൊപ്പം സാമ്പത്തിക നേട്ടമുണ്ടാക്കി വാണിജ്യ കുറ്റകൃത്യങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുത്തില്ളെന്നാണ് പരാതി. പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ ഒമ്പത് പുതിയ പരാതികള്‍ ഉള്‍പ്പെടെ 36 കേസുകള്‍ പരിഗണിച്ചു. രണ്ട് പരാതികള്‍ പിന്‍വലിച്ചു.മുതലമട പഞ്ചായത്തിലെ പ്രകൃതി വിഭവ ചൂഷണത്തെക്കുറിച്ച് പഠിക്കാനത്തെിയ ദുരന്ത നിവാരണ വിദഗ്ധന്‍ ചിറ്റൂര്‍ സ്വദേശി ശരവണനെ ഒരു സംഘം ആളുകള്‍ ആക്രമിച്ച സംഭവത്തില്‍ പൊലീസ് ശരിയായ നടപടിയെടുത്തില്ളെന്ന പരാതിയില്‍ കൊല്ലങ്കോട് എസ്.ഐ യോടും പൊലീസ് കോണ്‍സ്റ്റബിളിനോടും അടുത്ത സിറ്റിങ്ങില്‍ ഹാജരാകാന്‍ ഉത്തരവിട്ടു. പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി സെക്രട്ടറി ഹുസൂര്‍ ശിരസ്തദാര്‍ സി. വിശ്വനാഥന്‍, ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി ഡിവൈ.എസ്.പി ഷാനവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.