കുരിയാര്‍കുറ്റിയിലെ ഭവനപദ്ധതി അസ്ഥിവാരം കീറലില്‍ ഒതുങ്ങി

പറമ്പിക്കുളം: കുരിയാര്‍കുറ്റി കോളനിയിലെ ഭവന പദ്ധതി അസ്ഥിവാരം കീറലില്‍ ഒതുങ്ങി. 13ാം ധനകാര്യ കമീഷന്‍െറ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറമ്പിക്കുളത്തെ കുരിയാര്‍കുറ്റി കോളനിയില്‍ ആദിവാസികളുടെ വീടു നിര്‍മിക്കാന്‍ പാസായ 142 കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെട്ട ഭവന പുനര്‍നിര്‍മാണ പദ്ധതിയാണ് നിര്‍മാണ സാമഗ്രികളുടെ അഭാവത്തിന്‍െറ പേരില്‍ മുടങ്ങിക്കിടക്കുന്നത്. ഇത് കോളനിവാസികളെ ദുരുതത്തിലാക്കിയിട്ടുണ്ട്. ഒരു വീടിന് മൂന്നര ലക്ഷം രൂപ വകയിരുത്തിയെങ്കിലും 20 വീടുകളുടെ തറ നിര്‍മാണത്തിന് കുഴി നിര്‍മിച്ചതല്ലാതെ തറ കെട്ടിയിട്ടില്ല. വീടുകള്‍ നിര്‍മിക്കാനുള്ള കല്ലും മണലും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കരാറുകാരും വനംകുപ്പ് അധികൃതരും പറയുന്നതെന്ന് കോളനിവാസിയായ ഉണ്ണികൃഷ്ണന്‍ പറയുന്നു. മൂന്നര പതിറ്റാണ്ടിലധികം പഴക്കമുള്ള കുരിയാര്‍കുറ്റി കോളനിയിലെ വീടുകള്‍ എതുസമയത്തും തകര്‍ന്നുവീഴുമെന്ന അവസ്ഥയിലായതിനാല്‍ പുതിയ വീടുകളുടെ നിര്‍മാണ പ്രവൃത്തി അടിയന്തരമായി നടത്തണമെന്നാണ് കോളനിവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.