തൂതപാലത്തിന് സമാന്തരമായി പാലം നിര്‍മിക്കാന്‍ ആലോചന

തച്ചനാട്ടുകര: ബലക്ഷയം നേരിടുന്ന തൂതപാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കാന്‍ ആലോചന. ഇതിന്‍െറ മുന്നോടിയായി കേരളാ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിഭാഗം കഴിഞ്ഞദിവസം പാലം നിര്‍മിക്കാനുദ്ദേശിക്കുന്ന ഭാഗത്തെ പാറയുടെ ബലം പരിശോധിച്ചു. ബ്രിട്ടിഷ് ഭരണകാലത്ത് നിര്‍മിച്ച പാലത്തിന്‍െറ ഇരുമ്പ് ഭീമുകളും കരിങ്കല്‍ തൂണുകളുമെല്ലാം ജീര്‍ണാവസ്ഥയിലായതിനാല്‍ പുതിയപാലത്തിനായി മുറവിളി ഉയര്‍ന്നിരുന്നു. ഏതാനും വര്‍ഷം മുമ്പ് പാലത്തിന്‍െറ ഉപരിതലത്തില്‍ ദ്വാരം കണ്ടതിനാല്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. പെരിന്തല്‍മണ്ണയില്‍നിന്ന് ചെര്‍പ്പുളശ്ശേരി വഴി പാലക്കാട്ടേക്കും ഒറ്റപ്പാലത്തേക്കുമുള്ള എളുപ്പവഴിയാണ് തൂതപ്പാലം വഴിയുള്ള പാത. വാഹനത്തിരക്കേറിയ ഈ പാലത്തിലൂടെ ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ എതിര്‍ദിശയില്‍നിന്നുള്ള വലിയ വാഹനങ്ങള്‍ക്ക് പാലത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. പുതിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. പാലക്കാട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തൂതപ്പാലം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.