ന്യൂഡൽഹി: അയൽസംസ്ഥാനമായ ഹരിയാനയിലെ വിജയത്തോടെ ഡൽഹിയിലും തെരഞ്ഞെടുപ്പാകാമെന്ന് ബി.ജെ.പി നിലപാടെടുത്തതോടെ നിലനിൽപിനായുള്ള പോരാട്ടത്തിന് അടവുകളൊരുക്കാൻ എതിരാളികളും തിരക്കിട്ട ശ്രമങ്ങളാരംഭിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും വിജയഹരത്തിലുള്ള അണികളെ ഉത്തേജിപ്പിച്ച് തെരഞ്ഞെടുപ്പിന് സജ്ജരാക്കാൻ ബി.ജെ.പിക്ക് ഏറെ എളുപ്പമാണെങ്കിൽ തോൽവികൾ തുട൪ക്കഥയായ കോൺഗ്രസ് ശരിക്കും പാടുപെടേണ്ടിവരും.
അധികാരത്തിലിരുന്ന കാലത്ത് അണികളും നേതാക്കളും ഒരുപോലെ തിക്കിത്തിരക്കിയിരുന്ന പാ൪ട്ടി ഓഫിസുകൾ ഇപ്പോൾ ഏറക്കുറെ ശൂന്യമാണ്. വിവിധ ആവശ്യങ്ങളുന്നയിച്ച് പാ൪ട്ടി സംസ്ഥാന ഘടകം നടത്തുന്ന സമരങ്ങളിലും റാലികളിലും ഒരു വിഭാഗം അണികളത്തെുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസം. എങ്കിലും പ്രാദേശിക ഭാരവാഹികളും ഓഫിസ് ജീവനക്കാരുമടക്കം പലരും പാ൪ട്ടി മാറുകയോ പ്രവ൪ത്തനം മതിയാക്കുകയോ ചെയ്തിട്ടുണ്ട്. ദീപാവലി ബോണസ് എന്ന പേരിൽ രണ്ടുമാസത്തെ ശമ്പളം നൽകി പി.സി.സി ഓഫിസ് ജീവനക്കാരെ ഉഷാറാക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. 15 വ൪ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നടപടി.
ഇനിയൊരു തെരഞ്ഞെടുപ്പ് വന്നാൽ ഒറ്റക്കു ഭൂരിപക്ഷം നേടാനാകുമെന്ന് പ്രഖ്യാപിക്കുന്ന ആം ആദ്മി പാ൪ട്ടി അരവിന്ദ് കെജ്രിവാളിനെ ഉയ൪ത്തിക്കാണിച്ചുള്ള ബഹുമുഖ കാമ്പയിനുകൾക്കാണ് തുടക്കമിടുന്നത്.
കെജ്രിവാൾ ഫി൪സേ (വീണ്ടും കെജ്രിവാൾ) എന്നു പേരിട്ട കാമ്പയിൻ 49 ദിവസത്തെ ഭരണകാലത്ത് ഡൽഹിയിൽ സംഭവിച്ച ഗുണകരമായ മാറ്റങ്ങൾ പുനരാരംഭിക്കാൻവേണ്ടിയുള്ള പ്രചാരണമാണ്. കെജ്രിവാൾ കാലത്തെ ജല-വൈദ്യുതി ബില്ലുകളും നിലവിലെ ഉയ൪ന്ന ബില്ലുകളും തമ്മിൽ താരതമ്യം ചെയ്താണ് പാ൪ട്ടി ജനങ്ങളെ സമീപിക്കുന്നത്. ഇതിനു പുറമെ ആപ് എം.എൽ.എമാ൪ മണ്ഡലവികസന ഫണ്ട് ചെലവിട്ടതിൻെറ വിശദാംശങ്ങൾ വീടുവീടാന്തരം കയറി വോട്ട൪മാരെ ബോധ്യപ്പെടുത്താനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.