ട്രെയിനില്‍ തീകൊളുത്തി കൊല: മറ്റു ജില്ലകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

കണ്ണൂ൪: കണ്ണൂ൪ റെയിൽവേ സ്റ്റേഷനിൽ നി൪ത്തിയിട്ട ട്രെയിനിൽ മലപ്പുറം കൊണ്ടോട്ടി കീഴശ്ശേരി സ്വദേശിനി ഫാത്തിമയെ (45) തീകൊളുത്തി കൊന്ന സംഭവത്തിൽ അന്വേഷണം തുടരുന്നു. നിരവധി പേരെ അന്വേഷണ സംഘം ഇതിനകം ചോദ്യം ചെയ്തെങ്കിലും പ്രതിയെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. ഈ സാഹചര്യത്തിൽ മറ്റു ജില്ലകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊല്ലപ്പെട്ട സ്ത്രീയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും അന്വേഷണം. ഇതിൻെറ ഭാഗമായി, ഇവരുടെ വീട്ടിൽനിന്ന് കണ്ടെടുത്ത മൈാബൈൽ ഫോണിലേക്ക് വിളിച്ചവരുടെ വിവരങ്ങൾ അന്വേഷണ സംഘം തേടുന്നുണ്ട്.
ബുധനാഴ്ചയാണ് ഫാത്തിമയുടെ വീട്ടിൽനിന്ന് അവ൪ ഉപയോഗിച്ചതെന്ന് കരുതുന്ന മൊബൈൽ ഫോണും രണ്ടു സിം കാ൪ഡുകളും ലഭിച്ചത്. ഇതിൻെറ കോൾ ലിസ്റ്റ് വിവരങ്ങൾ അന്വേഷണ സംഘത്തിന് സൈബ൪ സെൽ കൈമാറിയതിൻെറ അടിസ്ഥാനത്തിലാണ് ഫാത്തിമയെ ഫോണിൽ വിളിച്ചവരുടെ വിശദാംശങ്ങൾ പരിശോധിക്കുന്നത്.
അതേസമയം, പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ളയാളുണ്ടെന്ന വിവരത്തെ തുട൪ന്ന് മംഗലാപുരം-തിരുവനന്തപുരം മലബാ൪ എക്സ്പ്രസ് വെള്ളിയാഴ്ച കണ്ണൂരിലത്തെിയപ്പോൾ പൊലീസ് പരിശോധിച്ചെങ്കിലും ആരെയും കണ്ടത്തൊനായില്ല. പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ള നാലുപേരെ  റെയിൽവേ പൊലീസ് ഇതിനകം ചോദ്യംചെയ്തു. കാസ൪കോട്, തൃശൂ൪ എന്നിവിടങ്ങളിൽ നിന്നാണ് സംശയമുള്ളവരെ ചോദ്യം ചെയ്തത്.
സംഭവവുമായി ബന്ധമില്ളെന്ന് തെളിഞ്ഞതിനെ തുട൪ന്ന് ഇവരെ വിട്ടയച്ചു. ഫാത്തിമക്ക് കണ്ണൂ൪ റെയിൽവേ സ്റ്റേഷനോടു ചേ൪ന്ന് രാത്രി ക്യാമ്പ് ചെയ്യുന്ന സംഘങ്ങളുമായി കൂടുതൽ ബന്ധമില്ളെന്നാണ് അന്വേഷണ സംഘം പറയുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രവ൪ത്തിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.  ജില്ലാ പൊലീസ് മേധാവി പി.എൻ. ഉണ്ണിരാജ, റെയിൽവേ ഡിവൈ.എസ്.പി ഒ.കെ. ശ്രീരാമൻ, കണ്ണൂ൪ ഡിവൈ.എസ്.പി ജെ. സന്തോഷ് എന്നിവ൪ ജില്ലാ പൊലീസ് ആസ്ഥാനത്ത് കേസിൻെറ പുരോഗതി വിലയിരുത്തി.
തിങ്കളാഴ്ച പുല൪ച്ചെ 4.45ഓടെ കണ്ണൂ൪-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിലാണ് ഫാത്തിമയെ തീകൊളുത്തിയത്. സാരമായി പൊള്ളലേറ്റ അവ൪ അന്നു രാത്രി മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.