സോളാര്‍ തട്ടിപ്പു കേസ്: ജുഡീഷ്യല്‍ കമീഷനു മുന്നില്‍ വി.എസ് വിശദീകരണം നല്‍കിയിട്ടില്ളെന്ന് സര്‍ക്കാര്‍

കൊച്ചി: സോളാ൪ തട്ടിപ്പു കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന ജുഡീഷ്യൽ കമീഷനു മുന്നിൽ ഹാജരായി ഒരു വിശദാംശവും നൽകിയിട്ടില്ളെന്ന് സ൪ക്കാ൪. സോളാ൪ തട്ടിപ്പുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടവ൪ക്കും ഇരകൾക്കുമുൾപ്പെടെ ആ൪ക്കും സത്യവാങ്മൂലവും വിശദീകരണ പത്രികയും സമ൪പ്പിക്കാൻ ജസ്റ്റിസ് ശിവരാജൻ കമീഷൻ അവസരം നൽകിയിരുന്നു. ഇതു സംബന്ധിച്ച് കമീഷൻ 2014 മാ൪ച്ച് അഞ്ചിന് വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വി.എസ്. അച്യുതാനന്ദൻ കമീഷനെ സമീപിക്കുകയോ എന്തെങ്കിലും രേഖയും വിശദാംശങ്ങളോ നൽകുകയോ ചെയ്തിട്ടില്ളെന്ന് സ൪ക്കാ൪ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സോളാ൪ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് വി.എസ് നൽകിയ ഹരജിയിലാണ് സ൪ക്കാ൪ വിശദീകരണം നൽകിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും അന്വേഷിക്കാൻ വേണ്ടിയാണ് 2013 ഓക്ടോബ൪ 28ന് വിജ്ഞാപനത്തിലൂടെ സ൪ക്കാ൪ ജുഡീഷ്യൽ അന്വേഷണ കമീഷനെ നിയമിച്ച് ഉത്തരവിട്ടത്. കമീഷന് അനുവദിച്ച ആറുമാസ പരിധി ഒരു വ൪ഷത്തേക്ക് നീട്ടി നൽകിയതായും സ൪ക്കാറിനു വേണ്ടി സീനിയ൪ ഗവ. പ്ളീഡ൪ റോഷൻ ഡി. അലക്സാണ്ട൪ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. അന്വേഷണ കമീഷനെ നിയമിച്ചതും കാലാവധി നീട്ടി നൽകിയതും കമീഷൻ പുറപ്പെടുവിച്ചതുമായ വിജ്ഞാപനങ്ങളും ഇതോടൊപ്പം സ൪ക്കാ൪ ഹാജരാക്കി. സോളാ൪ തട്ടിപ്പു സംബന്ധിച്ച 33 കേസുകളിലും പ്രത്യേക സംഘം അന്വേഷണം പൂ൪ത്തിയാക്കി അന്തിമ റിപ്പോ൪ട്ട് സമ൪പ്പിച്ച സാഹചര്യത്തിൽ കേസ് മറ്റൊരു ഏജൻസിക്ക് വിടണമെന്ന ആവശ്യം നിയമപരമായി നിലനിൽക്കുന്നതല്ളെന്ന് മുമ്പ് സ൪ക്കാ൪ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. തട്ടിപ്പിൻെറ സാമ്പത്തിക ഉറവിടം കണ്ടത്തെണം, തട്ടിപ്പു തുകയുടെ വിനിയോഗം സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷിക്കണം, സരിത നായ൪ ജയിലിലായിരിക്കെ ജാമ്യ വ്യവസ്ഥയായി ലക്ഷങ്ങൾ കെട്ടിവെക്കാൻ പണം ലഭിച്ചതെവിടെനിന്നെന്ന് അന്വേഷിക്കണം, തട്ടിപ്പിന് പിന്നിലെ ഗൂഢാലോചനയും  മുഖ്യമന്ത്രിയുടെ ഓഫിസിൻെറയും പേഴ്സനൽ സ്റ്റാഫിൻെറയും പങ്കാളിത്തവും അന്വേഷണ പരിധിയിൽപ്പെടുത്തണം, ടെലിഫോൺ സംഭാഷണങ്ങൾ സംബന്ധിച്ച രേഖകൾ പിടിച്ചെടുക്കണം, സി.സി ടി.വി ദൃശ്യങ്ങളും കേസിനുവേണ്ടി പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കണം, കേസ് അട്ടിമറിക്കാൻ ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ അടക്കം നടത്തിയ ശ്രമം അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് വി.എസ് ഹൈകോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.