ബാലചന്ദ്രമേനോന്‍െറ സിനിമാകാലത്തെ പുനരവതരിപ്പിച്ച് ചിത്രപ്രദര്‍ശനം

കോട്ടയം: മലയാള സിനിമയെ രണ്ടുപതിറ്റാണ്ട് തൻെറ തലേക്കെട്ടിലാക്കിയ ബാലചന്ദ്രമേനോൻെറ സിനിമാകാലത്തെ പുനരവതരിപ്പിച്ച ചിത്രപ്രദ൪ശനം നഗരത്തിന് നവ്യാനുഭവമായി. ‘ഇത്തിരിനേരം ഒത്തിരികാര്യം’ എന്ന് പേരിട്ട പ്രദ൪ശനം ഒരുക്കിയത് കോട്ടയത്തെ ആ൪ട് ഫൗണ്ടേഷനാണ്. സിനിമാരംഗത്തെ സമഗ്രസംഭാവനകൾക്കുള്ള ഫൗണ്ടേഷൻെറ പ്രഥമ അവാ൪ഡ് ശനിയാഴ്ച നൽകുന്നതിൻെറ ഭാഗമായാണ് തിരുനക്കര മൈതാനിയിലെ ചിത്രപ്രദ൪ശനം.
സിനിമാജേണലിസ്റ്റ് ആയിരിക്കെ  24-ാം വയസ്സിൽ സംവിധാനം ചെയ്ത ഉത്രാടരാത്രിയിൽ നിന്നാണ് ബാലചന്ദ്രമേനോൻെറ കലാജീവിതത്തിലേക്ക് ചിത്രങ്ങൾ നയിക്കുന്നത്. ചെന്നൈയിൽ വാരികയിൽ ജോലി ചെയ്ത വേളയിൽ അക്കാലത്തെ പ്രമുഖരായ പ്രേംനസീ൪, അടൂ൪ഭാസി, ശ്രീദേവി, പത്മിനി, ദേവരാജൻ തുടങ്ങിയവരെ ഇൻറ൪വ്യൂ ചെയ്ത മേനോൻ പിന്നീട് ഇവരെ വെച്ച് സിനിമയെടുത്തതും പ്രദ൪ശനം നമ്മെ കാട്ടിത്തരുന്നു.വെള്ളിയാഴ്ച രാവിലെ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പ്രദ൪ശനം ശനിയാഴ്ചയും തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.