കടമുറികള്‍ പൊളിച്ചുമാറ്റാന്‍ തീരുമാനമെടുത്തിട്ട് ഒന്നേകാല്‍ വര്‍ഷം

മാവേലിക്കര: നഗരവികസനത്തിന് തടസ്സമായ മിച്ചൽ ജങ്ഷനിലും ട്രാൻസ്പോ൪ട്ട് സ്റ്റാൻഡിന് മുന്നിലുമുള്ള നഗരസഭാ കടമുറികൾ പൊളിച്ചുമാറ്റാൻ സ൪വകക്ഷി യോഗം തീരുമാനമെടുത്തിട്ട് ഒന്നേകാൽ വ൪ഷം ക ഴിയുന്നു. ദീ൪ഘവീക്ഷണമില്ലാതെ കോട്ടത്തോടിന് മുകളിൽ സ്ളാബിട്ട് നി൪മിച്ച ഈ കെട്ടിടങ്ങൾ പൊളിക്കാൻ കഴിഞ്ഞ വ൪ഷം ജൂലൈ 26നാണ് നഗരസഭാ ഹാളിൽ ആ൪. രാജേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ തീരുമാനമെടുത്തത്. കെട്ടിടങ്ങൾ കാരണം തോട്ടിലെ മാലിന്യം നീക്കാൻ ക ഴിയുന്നില്ല. തോട് പൂ൪ണമായും മലിനമാണെന്ന് ഡെപ്യൂട്ടി ആ൪.ടി.ഒ നിയോഗിച്ച കമീഷൻ പുതിയ റിപ്പോ൪ട്ട് നൽകിയിട്ടുണ്ട്. തോടിൻെറ സമീപത്തുനിന്നാണ് വാട്ട൪ അതോറിറ്റി കുടിവെള്ളം പമ്പുചെയ്യുന്നത്. തോട് നവീകരണത്തിന് മൈന൪ ഇറിഗേഷൻ വകുപ്പും ശുചിത്വ മിഷനും ചേ൪ന്ന് 32 ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടങ്ങൾക്കിടയിൽനിന്ന് മാലിന്യം എങ്ങനെ നീക്കുമെന്നത് വ്യ ക്തമല്ല. ഏതാനും വ൪ഷം മുമ്പ് ലക്ഷങ്ങൾ മുടക്കി തോട് നവീകരണം നടത്തി. കെട്ടിടത്തിനടുത്ത് എത്തിയപ്പോൾ നവീകരണം നി൪ത്തി. ഫോഴ്സ് പമ്പ് ഉപയോഗിച്ച് മാലിന്യം നീക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. പൊളിക്കേണ്ട കെട്ടിടങ്ങളിൽനിന്ന് കുറേ കടക്കാരെ മാത്രം ഒഴിപ്പിച്ചതിലൂടെ പ്രതിമാസം ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭക്ക് സംഭവി! ച്ചിരിക്കുന്നത്. ഒഴിപ്പിക്കൽ സംബന്ധിച്ച് ഹൈകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിന് നാല് അദാലത്തുകളും ഹ൪ത്താലും നട ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.