പൊതുകിണറുകള്‍ അന്യമാകുന്നു

കുഴല്‍മന്ദം: ഗ്രാമീണമേഖലയില്‍ പൊതുകിണറുകള്‍ അന്യമാകുന്നു. വെള്ളം എടുക്കുന്നതിനോടൊപ്പം സൗഹൃദം പങ്കുവെക്കുന്നതിന്‍െറയും മുഖ്യവേദിയായിരുന്നു മുമ്പ് പൊതുകിണര്‍ പരിസരം. കാലം മാറിയതോടെ ബാത്ത്റൂമുകളിലും അടുക്കളയിലും പൈപ്പ്വെള്ളം സാര്‍വത്രികമായി. ഇത്തരം കിണറുകള്‍ ആര്‍ക്കും വേണ്ടാതായിട്ടുണ്ട്. മിക്കതും മാലിന്യംമൂടി നാമാവശേഷമായി. പല സ്ഥലത്തും കിണറുകള്‍ ഇടിഞ്ഞ് പാഴ്ചെടികള്‍ വളര്‍ന്ന് ഉപയോഗശൂന്യമായിട്ടുണ്ട്. കൊടുംവേനലിലും ഉറവ വറ്റാത്ത കിണറുകള്‍ ഇന്നും പല സ്ഥലത്തും കാണാം. പഞ്ചായത്തുകളും ഇത്തരം കിണറുകളെ കൈയൊഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.