അഗളി: ശിശു മരണമുണ്ടായ കുറുക്കത്തിക്കല്ല് ഊര് ഉള്‍പ്പെടെ മൂന്ന് ഊരുകളില്‍ നൂറ്റമ്പതോളം വീടുകള്‍ വാസയോഗ്യമല്ല. 2009ല്‍ ഐ.ടി.ഡി.പി നിര്‍മിച്ചതാണിത്. ശിശുമരണം ഉണ്ടായ കുറുക്കത്തിക്കല്ല്, കൊട്ടിയാര്‍ക്കണ്ടി, ധാന്യം എന്നീ ഊരുകളിലെ 150 വീടുകളാണ് വാസയോഗ്യമല്ലാത്തത്. 2006ല്‍ അനുവദിച്ച വീടുകളുടെ പണി ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. പ്രാക്തന ഗോത്ര സമൂഹമായ കുറുമ്പരാണ് കുറുക്കത്തിക്കല്ല് ഊരിലെ ആദിവാസികള്‍. അട്ടപ്പാടിയില്‍ ആകെ 550 കുറുമ്പ കുടുംബങ്ങളാണുള്ളത്. കുറുമ്പ ഊരുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനും ഉന്നമനത്തിനും വേണ്ടി സര്‍ക്കാര്‍ പ്രഖ്യപിച്ച കുറുമ്പ പാക്കേജ് മുഖേന ലഭിക്കുന്നത് ആകെ 45 കിലോ അരി മാത്രമാണ്. അഞ്ചുവര്‍ഷത്തെ പാക്കേജ് മാര്‍ച്ചോടെ അവസാനിക്കും. പാലൂരില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ യാത്ര ചെയ്തുവേണം കുറക്കത്തിക്കല്ല്, കൊട്ടിയാര്‍ക്കണ്ടി ഊരുകളിലത്തൊന്‍. വനംവകുപ്പ് പണിത അര കിലോമീറ്റര്‍ കോണ്‍ക്രീറ്റ് റോഡ് മാത്രമേ ഗതാഗതയോഗ്യമായുള്ളു. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഊരുകളിലേക്കുളള 70 കിലോമീറ്റര്‍ റോഡിന്‍െറ ടെന്‍ഡര്‍ നടപടി ഈ ആഴ്ചയാണ് പൂര്‍ത്തിയായത്. കുറുക്കത്തിക്കല്ല് ഊരിലെ ദുര്‍ഘടമായ പാത ഗതാഗത യോഗ്യമായിരുന്നെങ്കില്‍ കുഞ്ഞ് മരിച്ച ലിങ്കിയെ പ്രസവത്തിന് ആശുപത്രിയില്‍ എത്തിക്കാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.