പുനരധിവാസ പ്രതീക്ഷയില്‍ ചേരിയം മലയിലെ ആദിവാസികള്‍

മങ്കട: ജില്ലാ ഭരണകൂടം പുതുതായി തയാറാക്കിയ ആദിവാസി പുനരധിവാസ പദ്ധതി തങ്ങളിലേക്കത്തെുമോ എന്ന് കാതോര്‍ത്തിരിക്കുകയാണ് ചേരിയം മലയിലെ ആദിവാസികള്‍. പദ്ധതിക്ക് കഴിഞ്ഞ ദിവസം പട്ടികവര്‍ഗ വികസന മന്ത്രിയും ഡയറക്ടറും അംഗീകാരം നല്‍കി. ആദിവാസി ഉന്നമനത്തിനായി സര്‍ക്കാറുകള്‍ പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ചേരിയം മലയിലേക്കത്തെിയിട്ടില്ല. നൂറ്റാണ്ടിന്‍െറ പാരമ്പര്യമുണ്ടായിട്ടും സ്വന്തമായി ഒരു തുണ്ടു ഭൂമിയില്‍ തലചായ്ക്കാനൊരു കൂരക്കുവേണ്ടിയുള്ള ഇവരുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. കള്ളിക്കല്‍ പാറ മടയിലെ ജീവിതം ദുസ്സഹമായപ്പോള്‍ അവിടം വിട്ടുപോയ ചാത്തന്‍കുട്ടിയും മാധവനും കുടുംബവും വര്‍ഷങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ കഴിഞ്ഞ വേനലില്‍ തറവാടുഭൂമിയായ കുമാരഗിരി എസ്റ്റേറ്റിലേക്ക് തന്നെ തിരിച്ചുവന്നു. ഇപ്പോള്‍ എസ്റ്റേറ്റിന്‍െറ കിഴക്ക് ഭാഗത്തുള്ള വെട്ടിലാലയില്‍ സ്വന്തമായി കെട്ടിയുണ്ടാക്കിയ കൂരയിലാണ് ഇവര്‍ കഴിയുന്നത്. ചാത്തന്‍ കുട്ടി, ഭാര്യ ശാന്ത, മക്കളായ ചന്ദ്രന്‍, അതീത്ത്, ദീത്ത എന്നിവര്‍ താമസിക്കുന്ന കുടിലും മാധവനും ഭാര്യ ഷൈനിയും താമസിക്കുന്ന കുടിലും അടങ്ങുന്ന രണ്ട് താല്‍ക്കാലിക കുടിലുകളാണ് ഇവിടെയുള്ളത്. ഇത് നിര്‍മിക്കാന്‍ ഇവര്‍ക്ക് 5000 രൂപ വീതമാണ് ലഭിച്ചത്. ഇവിടെ കുടിവെള്ളത്തിന് കാട്ടിലെ നീര്‍ച്ചോലകളെയാണ് ആശ്രയിക്കുന്നത്. വേനലാകുന്നതോടെ ഇത് നിലക്കും. കള്ളിക്കല്‍ പാറമടയിലേതടക്കമുള്ള ആറ് കുടുംബങ്ങള്‍ക്ക് ഈ ഭാഗത്ത് അഞ്ച് സെന്‍റ് ഭൂമി വീതം അനുവദിച്ചിട്ടുണ്ടെങ്കിലും രേഖകളൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പെടുന്ന ചേരിയം മലയിലെ ആദിവാസികള്‍ക്ക് വീട് വെക്കാനുള്ള പദ്ധതികളും നടപ്പായില്ല. തീരെ സുരക്ഷിതത്വമില്ലാത്ത കള്ളിക്കല്‍ പാറമടയോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളും ഈ ഭാഗത്തേക്ക് താമസം മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്നാല്‍, വീടുവെക്കാനുള്ള സാമ്പത്തിക ശേഷി ഇവര്‍ക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.