എന്‍.സി.പി-ബി.ജെ.പി ബന്ധം: കേന്ദ്രത്തോടൊപ്പമെന്ന് തോമസ് ചാണ്ടി

കൊച്ചി: മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി സഹകരിക്കാനുള്ള തീരുമാനം പുന$പരിശോധിക്കണമെന്ന് എൻ.സി.പി കേരള ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കൊച്ചിയിൽ ജില്ലാ പ്രസിഡൻറുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും അടിയന്തര യോഗത്തിന് ശേഷമാണ് പുന$പരിശോധിക്കണമെന്ന ആവശ്യം കേരള ഘടകം അറിയിച്ചത്.
കേന്ദ്ര നേതൃത്വത്തിൻെറ മറുപടിയുടെ അടിസ്ഥാനത്തിൽഅടുത്ത ദിവസങ്ങളിലായി സംസ്ഥാന എക്സിക്യൂട്ടിവും ജനറൽ ബോഡിയും ചേ൪ന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് യോഗത്തിൽ തോമസ് ചാണ്ടി എം.എൽ.എയും ഒപ്പമുള്ളവരും വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം നാലിന് എറണാകുളം മാതാ ടൂറിസ്റ്റ് ഹോമിൽ ചേ൪ന്ന യോഗത്തിൽ തീരുമാനം പുന$പരിശോധിക്കണമെന്ന ആവശ്യമാണ് ഉയ൪ന്നത്. തുട൪ന്ന് ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താൻ സംസ്ഥാന പ്രസിഡൻറ് ഉഴവൂ൪ വിജയൻ, അഖിലേന്ത്യ സെക്രട്ടറി ജിമ്മി ജോ൪ജ് എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു. എക്സിക്യൂട്ടിവ് യോഗവും ജനറൽ ബോഡിയും ചേരാൻ  സ്ഥലവും തീയതിയും സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. അതേസമയം, ഝാ൪ഖണ്ഡിലുള്ള എ.കെ. ശശീന്ദ്രൻ എം.എൽ.എ, ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലുള്ള ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റ൪ എന്നിവ൪ യോഗത്തിനത്തെിയിരുന്നില്ല.
മതേതര നിലപാട് ഉയ൪ത്തിപ്പിടിച്ച് പാരമ്പ്യമുള്ള എൻ.സി.പിയുടെ മഹാരാഷ്ട്ര ഘടകത്തിൻെറ തീരുമാനം പുന$പരിശോധിക്കാൻ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടണമെന്നുമായിരുന്നു യോഗത്തിൻെറ പൊതുവികാരം. കേരളത്തിൽ എൽ.ഡി.എഫിൽ ഉറച്ച് നിൽക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയ൪ന്നു. കേരള ഘടകത്തിൻെറ ആവശ്യം അംഗീകരിക്കപ്പെട്ടില്ളെങ്കിൽ ഇടതു മുന്നണിയിൽ മറ്റൊരു സംവിധാനമായി തുടരുന്ന കാര്യം പരിഗണിക്കണമെന്നും യോഗത്തിൽ ആവശ്യമുയ൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.