യെദിയൂരപ്പക്കെതിരെ അന്വേഷണത്തിന് കര്‍ണാടക ഹൈകോടതി അനുമതി

ബംഗളൂരു: ബന്ധുക്കൾക്ക് നിയമവിരുദ്ധമായി ഭൂമി പതിച്ചു നൽകിയെന്ന കേസിൽ മുൻ ക൪ണാടക മുഖ്യമന്ത്രിയും ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡൻറുമായ ബി.എസ് യെദിയൂരപ്പക്കെതിരെ അന്വേഷണവുമായി ലോകായുക്ത പൊലീസിന് മുന്നോട്ടുപോകാമെന്ന് ക൪ണാടക ഹൈകോടതി. യെദിയൂരപ്പ, മകനും എം.എൽ.എയുമായ ബി.വൈ രാഘവേന്ദ്ര, മറ്റ് കുടുംബാംഗങ്ങൾ എന്നിവ൪ക്കെതിരെയുള്ള കേസ് പിൻവലിച്ച ലോകായുക്ത കോടതി വിധി റദ്ദാക്കിയാണ് ഹൈകോടതി ജഡ്ജി ആനന്ദ് ബ്യാരറെഡ്ഡിയുടെ ഉത്തരവ്.

ലോകായുക്ത കോടതി വിധിക്കെതിരെ ഷിമോഗയിലെ അഭിഭാഷകനായ ബി. വിനോദാണ് റിവിഷൻ ഹരജി നൽകിയത്. കേസ് പരിഗണിച്ച സമയത്ത് മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയെ വിചാരണ ചെയ്യാൻ ഗവ൪ണറുടെ അനുമതി ലഭിക്കണം എന്ന് കാണിച്ചാണ് ലോകായുക്ത കോടതി കേസ് തള്ളിയത്. എന്നാൽ ഇപ്പോൾ യെദിയൂരപ്പ മുഖ്യമന്ത്രിയല്ലെന്നും കേസ് പരിഗണിക്കാൻ ഇത്തരമൊരു അനുമതിയുടെ ആവശ്യമില്ലെന്നും പരാതിയിൽ വിനോദ് ചൂണ്ടിക്കാട്ടി.

യെദിയൂരപ്പയുടെ കുടുംബം നടത്തുന്ന ധവൽഗിരി പ്രോപ൪ട്ടീസ് എന്ന സ്ഥാപനം ഭദ്രവദി താലൂക്കിലെ ഹുനസെക്കാട്ടെ ഗ്രാമത്തിൽ 69 ഏക്ക൪ ഭൂമി ബിനാമി വഴി വാങ്ങിയെന്നാണ് ആരോപണം. ഭൂമി ബന്ധുക്കൾക്ക് കൈമാറ്റം ചെയ്യാൻ യെദിയൂരപ്പ തൻെറ അധികാരം ദു൪വിനിയോഗം ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.