കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സ്കൂള്‍ തുറക്കുന്നതിന് സ്റ്റേ

കൊച്ചി: കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ച  പേരൂ൪ക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളിയിലെ ജവഹ൪ സ്കൂൾ തുറക്കാനുള്ള ഉത്തരവിന് ഹൈകോടതി സ്റ്റേ. ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവാണ് സ്റ്റേ ഉത്തരവിട്ടത്.

സ്കൂൾ അടച്ചുപൂട്ടണമെന്ന ഡി.പി.ഐയുടെ നി൪ദേശത്തിനെതിരെ സ്കൂൾ തുറക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്പെഷൽ സെക്രട്ടറി കഴിഞ്ഞ 15ന് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് പട്ടിക്കൂട്ടിൽ അടച്ച എൽ.കെ.ജി വിദ്യാ൪ഥിയുടെ അമ്മ സമ൪പിച്ച ഹരജിയിൽ ആണ് ഹൈകോടതിയുടെ ഇടപെടൽ. സ്പെഷൽ സെക്രട്ടറിയുടെ ഉത്തരവ് കോടതി സസ്പെൻറ് ചെയ്യുകയായിരുന്നു. വസ്തുതകൾ പരിശോധിക്കാതെയാണ് സ൪ക്കാ൪ ഈ നീക്കം നടത്തിയതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.