‘ബാംഗ്ളൂര്‍’ നിന്ന് ‘ബംഗളൂരു’വിലേക്കത്തൊന്‍ കാത്തിരുന്നത്് എട്ടുവര്‍ഷം

ബംഗളൂരു: പ്രമുഖ കന്നഡ സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ യു.ആ൪. അനന്തമൂ൪ത്തിയുടെ സ്വപ്നമായിരുന്നു ബാംഗ്ളൂ൪ ഒൗദ്യോഗികമായി ബംഗളൂരു എന്നാകുന്നത്. സംസ്ഥാന രൂപവത്കരണത്തിൻെറ സുവ൪ണ ജൂബിലി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് 2005 ഡിസംബറിൽ ചേ൪ന്ന യോഗത്തിൽ അദ്ദേഹം ഇത് തുറന്നു പറഞ്ഞിരുന്നു. ബ്രാൻഡ് ബാംഗ്ളൂ൪ എന്നത് ബ്രാൻഡ് ബംഗളൂരു എന്നറിയപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കന്നടയിലെ സവിശേഷമായ ‘ഉ’ ലോകജനതയുടെ ചുണ്ടുകളിലൂടെ പുറത്തുവരണം. ഇതിലൂടെ ‘ഊരു’ (നമ്മുടെ നാട്) അന്താരാഷ്ട്ര വേദിയിലത്തെിക്കാനാകുമെന്നും അനന്തമൂ൪ത്തി ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തെ പിന്തുണച്ച് മറ്റു എഴുത്തുകാരും മുന്നോട്ടുവന്നു. 2006 ഒക്ടോബറിൽ അന്നത്തെ ക൪ണാടക മുഖ്യമന്ത്രി കോൺഗ്രസുകാരനായ എൻ. ധരൺ സിങ് പേരുമാറ്റാനുള്ള തീരുമാനത്തിന് സുവ൪ണ ജൂബിലി ആഘോഷവേളയിൽ അംഗീകാരം നൽകി.  


എന്നാൽ, ഇതുസംബന്ധിച്ച ഒൗദ്യോഗിക അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമ൪പ്പിക്കാൻ വീണ്ടും രണ്ടു വ൪ഷമെടുത്തു. അപേക്ഷയിൽ ബാംഗ്ളൂ൪ കൂടാതെ, സംസ്ഥാനത്തെ മറ്റു 11 നഗരങ്ങളും പേരുമാറ്റത്തിനായി ഉൾപ്പെടുത്തിയിരുന്നു. കന്നട ഭാഷയിലുള്ള ഉച്ചാരണത്തിന് അനുസരിച്ചാണ് നഗരങ്ങളുടെ പുതിയ പേര് വേണ്ടത് എന്നായിരുന്നു അപേക്ഷയിലുണ്ടായിരുന്നത്. എന്നാൽ, അന്നത്തെ ഒന്നാം യു.പി.എ സ൪ക്കാറിലെ ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടീൽ അപേക്ഷ പരിഗണിക്കുന്നത് നീട്ടിക്കൊണ്ടുപോയി. മഹാരാഷ്ട്രയുമായി ത൪ക്കം നിലനിൽക്കുന്ന ബെൽഗാമിൻെറ പേരുമാറ്റവും അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിൽനിന്നുള്ള എതി൪പ്പിനെ തുട൪ന്നാണ് അപേക്ഷ പരിഗണിക്കുന്നതിൽ ശിവരാജ് പാട്ടീൽ കാലതാമസം വരുത്തിയത്.

തുട൪ന്നു വന്ന കോൺഗ്രസിലെ മറ്റു ആഭ്യന്തര മന്ത്രിമാരും മേഖലയിലെ പാ൪ട്ടിയുടെ സ്വാധീനത്തിന് വഴങ്ങി ഇതേ നിലപാട് തുട൪ന്നു. ബെൽഗാമിൻെറ അവകാശം സംബന്ധിച്ച ത൪ക്കത്തിൽ മറ്റു നഗരങ്ങളുടെ പേരുമാറ്റവും പരിഗണിക്കാനായില്ല.
അടുത്തിടെ, ക൪ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫോണിൽ ബന്ധപ്പെട്ടതോടെയാണ് അപേക്ഷയിൽ തീരുമാനമുണ്ടായത്. കൂടാതെ, മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതും ആഭ്യന്തര മന്ത്രാലയത്തിന് സഹായകമായി. സ൪വേ ഓഫ് ഇന്ത്യ, റെയിൽവേ, തപാൽ വകുപ്പ്, ശാസ്ത്രം, ഇൻറലിജൻസ് ബ്യൂറോ എന്നീ വകുപ്പുകൾ എതി൪പ്പ് പ്രകടിപ്പിക്കാതിരുന്നതോടെയാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നി൪ദേശത്തിന് അംഗീകാരം നൽകിയത്.


നഗരങ്ങളുടെ പേരുമാറ്റത്തിൻെറ ഭാഗമായി ഇവിടങ്ങളിലെ സ്ഥാപനങ്ങളെല്ലാം പുതിയ പേരിലേക്കു മാറും. പേര് മാറിയ നഗരങ്ങളും അവയുടെ പുതിയ പേര് ബ്രാക്കറ്റിലും: മാംഗ്ളൂ൪ (മംഗളൂരു), ബെല്ലാരി (ബല്ലാരി), ബീജാപൂ൪ (വിജാപുര), ചിക്കമംഗ്ളൂ൪ (ചിക്കമംഗളൂരു), ഗുൽബ൪ഗ (കലബുറഗി), മൈസൂ൪ (മൈസൂരു), ഹോസ്പേട്ട് (ഹോസാപേട്ടെ), ഷിമോഗ (ശിവമോഗ), ഹുബ്ളി (ഹുബ്ബാലി), തുംകൂ൪ (തുമകൂരു).
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.