ഗ്യാസ് വിതരണം അവതാളത്തില്‍; പ്രതിഷേധവുമായി നാട്ടുകാര്‍

കോതമംഗലം: ഗാര്‍ഹിക ഗ്യാസ് വിതരണത്തിന് പുതിയ ഒരു ഏജന്‍സികൂടി നിലവില്‍ വന്നിട്ടും കോതമംഗലത്തും പരിസരപ്രദേശങ്ങളിലും വിതരണം അവതാളത്തില്‍. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തത്തെി. ഉപഭോക്താക്കളുടെ എണ്ണക്കൂടുതല്‍ കാരണം വിതരണം സാധ്യമാകാത്ത സാഹചര്യത്തിലാണ് കോതമംഗലത്ത് ഇന്‍ഡേനിന്‍െറ പുതിയ ഏജന്‍സി ആരംഭിക്കുന്നത്. പുതിയ ഏജന്‍സി പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഗ്യാസ് വിതരണം താളംതെറ്റിയിരിക്കുകയാണ്. ‘നന്മ ഗ്യാസ് ഏജന്‍സീസ്’ എന്ന പേരില്‍ ആരംഭിച്ച പുതിയ വിതരണക്കാര്‍ക്ക് ആദ്യം കണക്ഷന്‍ വിഭജിച്ച് നല്‍കാന്‍ വന്ന കാലതാമസം വിനയായെങ്കില്‍ പിന്നീട് വിതരണത്തിന് മതിയായ അടിസ്ഥാന സൗകര്യമില്ലാത്തതാണ് വിതരണം തടസ്സപ്പെടാന്‍ ഇടയാക്കിയത്. ഇതിനിടയില്‍ കയറ്റിറക്ക് തൊഴിലാളികള്‍ സമരം ആരംഭിച്ചതോടെ ഗ്യാസ് വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പിണ്ടിമന, മുത്തംകുഴി, വെറ്റിലപ്പാറ, തൃക്കാരിയൂര്‍, അയിരൂര്‍പാടം, ആയക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഗ്യാസ് വിതരണ വാഹനം എത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഗ്യാസ് വിതരണം സംബന്ധിച്ച് അറിയിക്കുന്നതിന് വേണ്ടി ഏജന്‍സി ഓഫിസില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍പോലും തയാറാകാത്തതിനത്തെുടര്‍ന്ന് ഉപഭോക്താക്കള്‍ ഓഫിസിലത്തെി ബഹളം വെച്ചിരുന്നു. ഗ്യാസ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.