ഫറോക്ക്: ബേപ്പൂര്‍ നിയോജകമണ്ഡലം മാലിന്യമുക്തമാക്കുന്നതിന്‍െറ ഭാഗമായി ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ജില്ലാ, ബ്ളോക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. ഫറോക്ക് കമ്യൂണിറ്റി ഹാളില്‍ എം.എല്‍.എ എളമരം കരീം യോഗം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ശില്‍പശാല നടത്താന്‍ തീരുമാനിച്ചു. പദ്ധതി വിജയിപ്പിക്കാന്‍ കുടുംബശ്രീ-റെസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹകരണം ഉറപ്പുവരുത്താനും തീരുമാനിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ളോക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവരടങ്ങിയ കമ്മിറ്റിക്കു രൂപം നല്‍കി. നിറവ് കോഓഡിനേറ്റര്‍ ബാബു പറമ്പത്ത് പ്രഭാഷണം നടത്തി. ബ്ളോക് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സരസു വാളക്കട, എന്‍.സി. ഹംസക്കോയ, ടി.കെ. ശൈലജ, ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ ബൈജു ജോസ്, മുഹമ്മദ് ഹസന്‍, വേലായുധന്‍ പന്തീരാങ്കാവ്, മോഹനന്‍ മാസ്റ്റര്‍, ബിച്ചിക്കോയ, ബാലകൃഷ്ണന്‍ പൊറ്റത്തില്‍, പ്രകാശ് കറുത്തേടത്ത്, ബ്ളോക് വൈസ് പ്രസിഡന്‍റ് എം. സുധര്‍മ എന്നിവര്‍ സംസാരിച്ചു. കോഓഡിനേറ്ററായി ജില്ലാ പഞ്ചായത്ത് അംഗം ഒ. ഭക്തവത്സലനെ തെരഞ്ഞെടുത്തു. പരിപാടികള്‍ക്ക് അന്തിമ രൂപംനല്‍കാന്‍ 20ന് ഫറോക്ക് പഞ്ചായത്ത് ഓഫിസില്‍ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.