സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കോഴിക്കോട്: നഗരത്തിലെ ഗതാഗത പരിഷ്കാരത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് വഴി സര്‍വിസ് നടത്തുന്ന സ്വകാര്യ ലൈന്‍ ബസുകള്‍ ആറു ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ട്രേഡ് യൂനിയന്‍ നേതാക്കള്‍ ഞായറാഴ്ച സിറ്റി പൊലീസ് കമീഷണറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബസുടമകള്‍ സമരത്തില്‍നിന്ന് പിന്മാറിയത്. 25 കിലോമീറ്റര്‍ ദൂരപരിധിയില്‍ സര്‍വിസ് നടത്തുന്ന ബസുകളെ പഴയപോലെ അരയിടത്തുപാലത്തെ മേല്‍പാലത്തിലൂടെ കടത്തിവിടാമെന്നും ബാക്കി ബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് തുറക്കുന്നതോടെ പഴയനില പുന$സ്ഥാപിക്കാമെന്നുമുള്ള ധാരണയിലാണ് സമരം പിന്‍വലിച്ചത്. ഇതോടെ പെരുമണ്ണ, മാവൂര്‍, നരിക്കുനി, കൊടുവള്ളി ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ക്ക് മേല്‍പാലം വഴി കടന്നുപോകാന്‍ അനുമതിയായി. 50 ഓളം ബസുകളാണ് ഈ മേഖലയില്‍നിന്ന് സര്‍വിസ് നടത്തുന്നത്. 200 ഓളം ദീര്‍ഘദൂര ബസുകള്‍ പരിഷ്കാരത്തിന് വിധേയമായി സര്‍വിസ് നടത്തണം. ആറ് ദിവസമായി തുടരുന്ന സമരം കിഴക്കന്‍ മലയോര മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഞായറാഴ്ച രാവിലെ നടന്ന ചര്‍ച്ചയില്‍ കെ.സി. രാമചന്ദ്രന്‍ (ഐ.എന്‍.ടി.യു.സി), ബാലന്‍ നായര്‍ (സി.ഐ.ടി.യു), അബ്ബാസ് മേലാട്ട് (എ.ഐ.ടി.യു.സി), ബിജു ആന്‍റണി (എച്ച്.എം.എസ്), പ്രേമന്‍ (ബി.എം.എസ്), ബസുടമകളുടെ ഭാഗത്തുനിന്ന് കെ. രാധാകൃഷ്ണന്‍, പി.എം.കെ. അഷ്റഫ്, അബ്ദുല്‍ അസീസ് മടവൂര്‍, സുരേന്ദ്രന്‍ മുക്കം എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.