തിരുവനന്തപുരം: ദേശീയ ഗെയിംസിനായി കേരളത്തിലത്തെുന്ന അത്ലറ്റുകൾ, പരിശീലക൪, ദേശീയ അച്ചടി-ദൃശ്യ മാധ്യമ പ്രവ൪ത്തക൪ എന്നിവരുടെ സഹായത്തിനായി മത്സരം നടക്കുന്ന ഓരോ ജില്ലയിലും ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കാൻ ദേശീയ ഗെയിംസ് സംഘാടക സമിതി തീരുമാനിച്ചു. ടൂറിസംമന്ത്രിയും ദേശീയ ഗെയിംസ് അക്കോമഡേഷൻ കമ്മിറ്റി ചെയ൪മാനുമായ എ.പി. അനിൽകുമാറിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗമാണ് തീരുമാനമെടുത്തത്. അത്ലറ്റുകളുടെ താമസം, ഭക്ഷണം, യാത്രാസൗകര്യങ്ങൾ, പ്രാഥമികശുശ്രൂഷ, എ.ടി.എം എന്നീ സൗകര്യങ്ങൾ ഹെൽപ് ഡെസ്ക്കുകളിലുണ്ടാവും.
ഗെയിംസിന് വേദിയാകുന്ന ഓരോ ജില്ലയിലും ജില്ലാ സംഘാടക സമിതികളുടെ നേതൃത്വത്തിൽ ഇതിനായി വിശദമായ രൂപരേഖ തയാറാക്കും.
കായികതാരങ്ങൾക്ക് രണ്ടാഴ്ചയോളം വേണ്ടിവരുന്ന താമസസൗകര്യങ്ങൾ സുഗമവും സമയബന്ധിതവുമായി ക്രമീകരിക്കാനായി സോഫ്റ്റ്വെയ൪-മെസേജിങ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.