അങ്ങാടിപ്പുറം പഞ്ചായത്ത് ഇനി ബാലസൗഹൃദ ഗ്രാമം

അങ്ങാടിപ്പുറം: കുട്ടികളുടെ പുരോഗതി ലക്ഷ്യംവെച്ച് നടപ്പാക്കുന്ന ബാല സൗഹൃദ ഗ്രാമം പദ്ധതി മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. തിരൂര്‍ക്കാട് എ.എം ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബാലവേല, ശൈശവവിവാഹം എന്നിവ തടയല്‍, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കല്‍, സ്കൂളില്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തല്‍, ആരോഗ്യ പരിശോധന, നീന്തല്‍ പരിശീലനം, പഠനം നിര്‍ത്തിയ കുട്ടികളെ കണ്ടത്തെി സ്കൂളിലത്തെിക്കല്‍, ലഹരിവിരുദ്ധ ബോധവത്കരണം, സര്‍ഗ വാസന ഉയര്‍ത്തല്‍, ജൈവകൃഷി പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, സ്കൂളുകളെ പ്ളാസ്റ്റിക് മുക്തമാക്കല്‍ തുടങ്ങിയവയാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് കരാട്ടേ പരിശീലനം, ഫുട്ബാള്‍ കോച്ചിങ് എന്നിവ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, ഉമ്മര്‍ അറയ്ക്കല്‍, ഫാത്തിമകുട്ടി ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്‍റ് കോറാടന്‍ റംല, വൈസ് പ്രസിഡന്‍റ് കളത്തില്‍ ശങ്കുണ്ണി, പെരിന്തല്‍മണ്ണ ബ്ളോക്ക് പ്രസിഡന്‍റ് കുന്നത്ത് മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ ഷബീര്‍ കറുമുക്കില്‍, ഷംസാദ് ബീഗം, ചോലയില്‍ ഹുസൈന്‍, കെ.ടി. ഗീത, സെക്രട്ടറി കെ. സിദ്ദീഖ്, ബാലസഭ കോഓഡിനേറ്റര്‍ എം. ശിവശങ്കരന്‍, മനോജ് വീട്ടുവേലിക്കുന്നേല്‍, കെ.ടി. ശ്രീജ, മേരിക്കുട്ടി ടീച്ചര്‍, എ.കെ. സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.