മലപ്പുറം: വിരലില്‍ കുടുങ്ങിയ ലോഹ മോതിരവുമായി വേദനയില്‍ പുളഞ്ഞ വിദ്യാര്‍ഥിക്ക് ഒടുവില്‍ രക്ഷകരായത് ഫയര്‍ഫോഴ്സ്. കൂട്ടിലങ്ങാടിയിലെ നടുവത്ത് കളത്തില്‍ അഷ്കറലിയുടെ ഒമ്പതര വയസ്സുകാരനായ മകന്‍ ആഫിനാണ് മോതിരം വിരലില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സഹായത്തിന് മലപ്പുറം ഫയര്‍ഫോഴ്സ് യൂനിറ്റിലത്തെിയത്. വ്യാഴാഴ്ച സ്കൂളില്‍ വെച്ച് കൂട്ടുകാരന്‍െറ മോതിരം കൗതുകം തോന്നി വിരലിലിട്ടതായിരുന്നു ആഫിന്‍. പക്ഷേ, മോതിരം തിരിച്ചൂരാന്‍ പറ്റാതായി. സ്കൂള്‍ വിട്ട് വീട്ടിലത്തെിയിട്ടും പരിശ്രമം ഫലം കണ്ടില്ല. അപ്പോഴേക്കും മോതിരമിട്ട വിരലാകട്ടെ നീരുകെട്ടി വീര്‍ക്കുകയും ചെയ്തു. വീട്ടുകാര്‍ ഊരാന്‍ ശ്രമിച്ചപ്പോള്‍ ആഫിന്‍ വേദനകൊണ്ടു പുളഞ്ഞു. മോതിരം മുറിച്ചുമാറ്റാന്‍ സഹായം തേടി വെള്ളിയാഴ്ച രാവിലെ പത്തേ മുക്കാലോടെ പിതാവ് വിദ്യാര്‍ഥിയെയും കൂട്ടി ഫയര്‍സ്റ്റേഷനിലത്തെി. എന്നാല്‍, വിരല്‍ നീരുവന്ന് വീര്‍ത്തതിനാല്‍ മോതിരം മുറിച്ചുമാറ്റുക പ്രയാസമാണെന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ അറിയിച്ചു. പിന്നെ ചരട് വിരലിനും മോതിരത്തിനുമിടയില്‍ കോര്‍ത്ത് ഒരറ്റം വിരലില്‍ ചുറ്റിയും മറ്റേയറ്റം ‘ആന്‍റി ക്ളോക്ക്വെയ്സി’ല്‍ തിരിച്ചും മോതിരമൂരുന്ന തന്ത്രം ജീവനക്കാര്‍ പയറ്റി. പക്ഷേ, വിരലിലെ നീരുകാരണം ആഫിന്‍ കരഞ്ഞു ബഹളം വെച്ചു. എന്നാല്‍, വിരല്‍ മരവിപ്പിച്ചശേഷം മോതിരമൂരാമെന്നായി ഫയര്‍ഫോഴ്സ്. പിന്നെ ഫയര്‍മാന്‍ സിയോജ്, മെക്കാനിക്ക് ശിവശങ്കരന്‍, മുരളീധരന്‍, മനോജ് എന്നിവര്‍ ആഫിനെയും കൂട്ടി നേരെ വെച്ചുപിടിപ്പിച്ചു; മലപ്പുറം താലൂക്കാശുപത്രിയിലേക്ക്. പക്ഷേ, മരവിപ്പിച്ചാല്‍ വീണ്ടും വിരല്‍ വീങ്ങിവരുമെന്നായി ഡോക്ടര്‍. ഡോക്ടറുടെ നിര്‍ദേശപ്രകാരം, വിരലിലെ നീര് കൈപ്പത്തിയിലേക്ക് തടവിവിട്ടു. ശേഷം ‘ആന്‍റി ക്ളോക്ക്വൈസ്’ തന്ത്രം പയറ്റിയപ്പോള്‍ മോതിരം പുറത്തത്തെി. മോതിരക്കെണിയില്‍നിന്ന് തന്നെ രക്ഷിച്ച ഫയര്‍സ്റ്റേഷനിലെ ചേട്ടന്മാര്‍ക്ക് നന്ദി പറഞ്ഞാണ് ആഫിന്‍ പിതാവിനൊപ്പം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.