കാസര്‍കോട്: കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ ശക്തമായ മിന്നലില്‍ ജില്ലയില്‍ കനത്ത നാശനഷ്ടം. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. വീടുകളിലെ വൈദ്യുതി ബന്ധങ്ങള്‍ മിന്നലില്‍ താറുമാറായി. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. ചിറക്കലിലെ സുലോചനയുടെ വീടിന് നാശം സംഭവിച്ചു. വീടിന്‍െറ അടുക്കളഭാഗത്ത് ഭാഗികമായി കേടുപാടുണ്ടായി. അയല്‍വാസിയായ പ്രേമാനന്ദ (43) ന്‍െറ കൈക്ക് പൊള്ളലേറ്റു. വൈദ്യുതി, ടെലിഫോണ്‍ ബന്ധവും താറുമാറായി. കുറ്റിക്കോല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ഇന്‍റര്‍നെറ്റ് കേബിളില്‍ മിന്നലേറ്റ് എക്സ്ചേഞ്ചില്‍നിന്നുള്ള ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ പൂര്‍ണമായും സ്തംഭിച്ചു. ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു. കുറ്റിക്കോലിലെയും പരിസരങ്ങളിലെയും നിരവധി കര്‍ഷകരുടെ റബര്‍, കവുങ്ങ്, വാഴ എന്നിവയും നശിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ നാശം വിതച്ചു. വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ആളപായം ഒഴിവാക്കി. മിന്നലില്‍ വലിയപറമ്പില്‍ വീടിന് കേടുപാട് സംഭവിച്ചു. പിഞ്ചുകുട്ടികള്‍ അടക്കമുള്ള വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് നാലരയോടെ വലിയപറമ്പ് പാലത്തിന് പടിഞ്ഞാറ് ഭാഗത്തെ എന്‍.പി. ഗോപാലന്‍െറ വീടിനാണ് മിന്നലേറ്റത്. അടുക്കളയിലെയും വെളിയിലെയും കോണ്‍ക്രീറ്റ് സ്ളാബുകള്‍ അടര്‍ന്നുവീണു. വൈദ്യുതി മീറ്ററിനോട് ചേര്‍ന്നുള്ള ഫ്യൂസും സ്വിച്ചും തെറിച്ചുപോയി. ബള്‍ബുകളും തകര്‍ന്നു. വീടിന്‍െറ വയറിങ് ഭാഗികമായി നശിച്ചു. വാട്ടര്‍ ടാങ്ക് സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ളാബും ടാങ്കിലേക്കുള്ള പി.വി.സി പൈപ്പുകളും മിന്നലിന്‍െറ ആഘാതത്തില്‍ തകര്‍ന്നു. വീടിനോട് ചേര്‍ന്നുള്ള തെങ്ങിനും മിന്നലേറ്റിരുന്നു. തൃക്കരിപ്പൂരില്‍ വീടുകളില്‍ ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പടന്ന എടച്ചാക്കൈ എ.എല്‍.പി സ്കൂള്‍ പരിസരത്തെ എന്‍.സി. മുഹമ്മദ് കുഞ്ഞിയുടെ വീടിന്‍െറ ചുവര്‍ വിണ്ടുകീറി. ടെലിഫോണ്‍ വയര്‍ കടന്നുപോയ ഭാഗത്താണ് വിള്ളലുള്ളത്. ഇവിടത്തെ ടി.കെ.സി. സുബൈദയുടെ വീട്ടിലെ ടെലിഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കത്തി നശിച്ചു. പരിസരത്തെ ഒട്ടേറെ വീടുകളിലും നാശനഷ്ടം ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.