കേളകം: നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ആറളം ഫാമിനെ രക്ഷിക്കാനുള്ള പദ്ധതികള്‍ക്ക് രൂപ രേഖ തയാറാക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥ സംഘം ആറളം ഫാം സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് കൃഷി മന്ത്രി കെ.പി. മോഹനന്‍െറ ചേംബറില്‍ ഒരാഴ്ച മുമ്പും കഴിഞ്ഞ 13ന് മന്ത്രിതല സംഘം ആറളത്ത് നടത്തിയ സന്ദര്‍ശനത്തെയും തുടര്‍ന്നാണ് വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരെ ആറളത്ത് പഠനത്തിനയക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സംഘം എത്തിയത്. ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും പദ്ധതികള്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സൈറ്റുകളിലും സന്ദര്‍ശിച്ച് സ്ഥല നിര്‍ണയം നടത്തി. 20 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥ സംഘം പറഞ്ഞു. അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, സബ് കലക്ടര്‍ നവജ്യോത് ഘോഷ്, ഡോ. പ്രതാപന്‍(സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ എം.ഡി), അശോക് കുമാര്‍ തെക്കന്‍ (സംസ്ഥാന നാളികേര വികസന ബോര്‍ഡ് എം.ഡി), ഡോ.എന്‍.എന്‍. ശശി (മൃഗ സംരക്ഷണ വകുപ്പ്), ഡോ.നൗഷാദ് (പൗള്‍ട്രി ഫാം എം.ഡി), ഫാം മാനേജര്‍ വി. മുഹമ്മദ്, മാര്‍ക്കറ്റിങ് മാനേജര്‍ ജോബി ജോര്‍ജ്, എച്ച്.ആര്‍ മാനേജര്‍ ലൂക് കുര്യാക്കോസ്, ഡോ. ജോസ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. നവംബര്‍ 10ന് മന്ത്രിമാരുടെ സംഘം വീണ്ടും ഫാമിലത്തെി പദ്ധതികള്‍ക്ക് അന്തിമ രൂപരേഖ നടപ്പാക്കും. ഫാമിനെ രക്ഷിക്കുന്നതിനായി വൈവിധ്യവത്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന്‍െറ ഭാഗമായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ഫാമിലെ 10000 തെങ്ങുകളില്‍ നിന്ന് രണ്ട് ഘട്ടമായി നീര ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനും 300 ആദിവാസികള്‍ക്ക് പ്രത്യക്ഷമായും ആയിരം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്ന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനും ഫാമിലെ ഗുണമേന്മയുള്ള വെളിച്ചെണ്ണ ബ്രാന്‍ഡ് നാമത്തില്‍ വിപണിയിലത്തെിക്കുകയും നൂറ് പശുക്കളുള്ള ആധുനിക പശുവളര്‍ത്തല്‍ ഫാം സ്ഥാപിക്കുന്നതിനും തീരുമാനിച്ചിരുന്നു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ആവശ്യത്തിനുള്ള മുട്ട ലഭ്യമാക്കുന്നതിന് മുട്ടക്കോഴി വളര്‍ത്തല്‍, പൈനാപ്പിള്‍ കൃഷി, പന്നി വളര്‍ത്തല്‍ പദ്ധതികളും നടപ്പാക്കുന്നതിനും ഫാമില്‍ അത്യാധുനിക നഴ്സറി സ്ഥാപിക്കുന്നതിനും സ്ഥല നിര്‍ണയം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.