വാടാനപ്പള്ളി: മിന്നലില്‍ ബീച്ച് ഫസല്‍ നഗറില്‍ ഏഴോളം വീടുകളിലെ ഫ്രിഡ്ജ്, ടി.വി അടക്കമുള്ള ഉപകരണങ്ങള്‍ നശിച്ചു. ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മിന്നല്‍ നാശം വിതച്ചത്. പണിക്കവീട്ടില്‍ റഷീദിന്‍െറ വീട്ടിലെ ടി.വി, ഫ്രിഡ്ജ്, മീറ്റര്‍ ബോര്‍ഡ് എന്നിവ പൊട്ടിത്തെറിച്ചു. ടി.വിക്ക് സമീപം ഉറങ്ങിയിരുന്ന റഷീദിനും ഭാര്യ ജുബൈരിയക്കും രണ്ട് മക്കള്‍ക്കും അപായമില്ല. സമീപം പോക്കാക്കില്ലത്ത് ബഷീറിന്‍െറ വീട്ടിലെ ടി.വി, ഫാന്‍, ലൈറ്റ് എന്നിവ നശിച്ചു. വലിയകത്ത് ഖാദറിന്‍െറ വീട്ടിലെ മീറ്റര്‍ ബോര്‍ഡ് തകര്‍ന്നു. പച്ചാംപുള്ളി സജീവന്‍െറ വീട്ടിലെ ടി.വി, ഡിഷ്, പുതിയ വീട്ടില്‍ ഇര്‍ഫാന്‍െറ വീട്ടിലെ ടി.വി, പോക്കാക്കില്ലത്ത് മന്‍സൂര്‍ അലിയുടെ വീട്ടിലെ ഫാന്‍, വലിയകത്ത് ഐഷയുടെ വീട്ടിലെ ഫാന്‍ എന്നിവ നശിച്ചു. കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.