സുല്‍ത്താന്‍ ബത്തേരി: ബലിപെരുന്നാളിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന ഈദ് സൗഹൃദ സംഗമം ഇന്ന് വൈകീട്ട് നാലിന് ബത്തേരി ബസേലിയസ് ഓഡിറ്റോറിയത്തില്‍ നടക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി മേഖലാ പ്രസിഡന്‍റ് വി.പി. ബഷീര്‍ അധ്യക്ഷത വഹിക്കും. സുല്‍ത്താന്‍ ബത്തേരി രൂപതാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപൊലീത്ത സൗഹൃദ സന്ദേശം നല്‍കും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.വി. ബാലചന്ദ്രന്‍, ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് പ്രഫ. കെ.പി. തോമസ്, സി.പി.എം ഏരിയാ സെക്രട്ടറി കെ. ശശാങ്കന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ.കെ. വാസുദേവന്‍, സംയുക്ത മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി വി.പി. അബ്ദുല്‍ ഖാദര്‍, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്‍റ് കെ.എം. ആബിദലി, ജില്ലാ സമിതിയംഗങ്ങളായ വി. മുഹമ്മദ് ശരീഫ്, സി.കെ. സമീര്‍ എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.