സുല്‍ത്താന്‍ ബത്തേരി: തുടര്‍ച്ചയായ ബാങ്ക് അവധിയും ദസറയും മൂലം കര്‍ണാടകയില്‍നിന്നുള്ള ഡീസല്‍ വരവ് മുടങ്ങിയതോടെ വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ താളം തെറ്റി. കല്‍പറ്റ, ബത്തേരി, മാനന്തവാടി എന്നീ മൂന്നു ഡിപോകളിലും ഇതത്തേുടര്‍ന്നുള്ള അനിശ്ചിതത്വം തുടരുകയാണ്. ഞായറാഴ്ച രാവിലെ ഇന്ധനം തീര്‍ന്ന് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ച സുല്‍ത്താന്‍ ബത്തേരി ഡിപോയില്‍ സ്വകാര്യ പമ്പില്‍നിന്ന് ഡീസല്‍ നിറക്കാനുള്ള അനുമതി ലഭിച്ചതോടെ സര്‍വീസുകള്‍ പുനരാരംഭിച്ചു. വൈകീട്ട് 12,000 ലിറ്റര്‍ ഡീസല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മൈസൂര്‍ പ്ളാന്‍റില്‍നിന്ന് പതിവുപോലെ എത്തി. അതേസമയം, തിങ്കളാഴ്ച രാവിലെ കല്‍പറ്റ, മാനന്തവാടി ഡിപോകളില്‍ ഡീസല്‍ സ്റ്റോക് പൂര്‍ണമായും തീര്‍ന്നു. ഇരു ഡിപോകളില്‍ നിന്നുമുള്ള ബസുകള്‍ ഇന്നലെ ബത്തേരിയിലത്തെിയാണ് ഡീസല്‍ നിറച്ചത്. സ്വകാര്യ പമ്പില്‍നിന്ന് ഡീസല്‍ നിറക്കാന്‍ മാനന്തവാടി ഡിപോക്ക് അനുമതി നല്‍കിയിരുന്നെങ്കിലും പമ്പ് പെരുന്നാള്‍ അവധിയിലായിരുന്നു. വയനാട്ടിലെ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ഇന്ധനം നിറക്കാന്‍ ബത്തേരി ഡിപോയിലത്തെിയതോടെ തിങ്കളാഴ്ച വൈകുന്നേരമാവുമ്പോഴേക്കും അവിടെ ഡീസല്‍ സ്റ്റോക് തീര്‍ന്നു. ചൊവ്വാഴ്ച മൈസൂരില്‍ നിന്നുള്ള ഡീസല്‍ ലോഡ് നേരത്തേ എത്തിയാല്‍ മാത്രമേ ഇനി സര്‍വീസുകള്‍ നടത്താനാവൂ. വിജയദശമി, പെരുന്നാള്‍ ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഇല്ലാതായത് ജനങ്ങളെ വലച്ചു. ഡീസല്‍ തീര്‍ന്നതു മൂലം ചില ട്രിപ്പുകള്‍ ഇടക്കുവെച്ച് നിര്‍ത്തേണ്ടിവന്നു. കല്‍പറ്റയിലും മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും ഇന്നലെ നിരവധി ഷെഡ്യൂളുകള്‍ റദ്ദാക്കിയിരുന്നു. ഗാന്ധിജയന്തി, വിജയദശമി, ബലിപെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് ബാങ്കുകള്‍ അവധിയായതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ മൈസൂര്‍ പ്ളാന്‍റില്‍ ഡീസല്‍ വില ഡിമാന്‍ഡ് ഡ്രാഫ്റ്റായി നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് കഴിഞ്ഞില്ല. അവധി ദിവസങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഫണ്ട് സമാഹരിക്കാനും ഡി.ഡികള്‍ എടുത്തുവെക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. കര്‍ണാടകയിലെ ദസറ ആഘോഷവുമായി ബന്ധപ്പെട്ടും ഒരു ദിവസം ഡീസല്‍ വിതരണം മുടങ്ങി. അന്നന്ന് അടക്കുന്ന തുകക്കു മാത്രമേ മൈസൂര്‍ പ്ളാന്‍റില്‍നിന്ന് ഡീസല്‍ ലഭിക്കൂ. വയനാട്ടില്‍ ലഭിക്കുന്നതിനെക്കാള്‍ ലിറ്ററിന് ശരാശരി രണ്ടു രൂപ വിലക്കുറവാണ് മൈസൂരില്‍. പ്രതിദിനം അരലക്ഷത്തോളം രൂപ ഈ ഇനത്തില്‍ കോര്‍പറേഷന് മെച്ചമുണ്ടാകും. തിങ്കളാഴ്ചയും ബാങ്കുകള്‍ അവധിയായിരുന്നു. ചൊവ്വാഴ്ച രാവിലെ ബാങ്കില്‍നിന്ന് ഡി.ഡി എടുത്ത് നേരത്തേ ഡീസല്‍ എത്തിക്കാന്‍ ഡിപോ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. സാധാരണഗതിയില്‍ വൈകീട്ട് മാത്രമാണ് മൈസൂരില്‍നിന്ന് ഡീസല്‍ ലോഡ് പുറപ്പെടുക. ഇന്നും സര്‍വീസുകള്‍ സാധാരണ നിലയിലാവാന്‍ സാധ്യത കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.