മലപ്പുറം: ജില്ലയില്‍ നഴ്സുമാരുടെ ക്ഷാമം രൂക്ഷമായിട്ടും പി.എസ്.സി ലിസ്റ്റില്‍നിന്ന് നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് പി.എസ്.സി സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്. 2011 മേയ് 21ന് നടത്തിയ പരീക്ഷയുടെ അന്തിമ റാങ്ക് ലിസ്റ്റ് 2014 ജനുവരി 22ന് പ്രസിദ്ധീകരിച്ചു. ഇതര ജില്ലകളില്‍ നൂറിലധികം നിയമനങ്ങള്‍ നടന്നപ്പോള്‍ മലപ്പുറത്ത് മൂന്ന് പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചതെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ ആകെയുള്ളത് 474 സ്റ്റാഫ് നഴ്സുമാരാണ്. 24ലധികം സ്റ്റാഫ് നഴ്സ് ഗ്രേഡ് 1 തസ്തിക ഒഴിഞ്ഞുകിടക്കുന്നു. മെഡിക്കല്‍ കോളജും മൂന്ന് ജില്ലാ ആശുപത്രികളും നാല് താലൂക്ക് ആശുപത്രികളും 86 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും 20 സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഇവിടെയുണ്ട്. നാല് രോഗികള്‍ക്ക് ഒരു നഴ്സ് വേണ്ടിടത്ത് 60:1 എന്ന അനുപാതമാണ് ഇപ്പോഴുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പുതുതായി 150ഓളം ഡോക്ടര്‍മാരെ നിയോഗിച്ചപ്പോള്‍ ഒരു നഴ്സിനെപ്പോലും നിയമിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ 574 പുതിയ തസ്തികകളുണ്ടാക്കി. ജനസാന്ദ്രത കുറഞ്ഞ വയനാടിന് പോലും 26 എണ്ണം ലഭിച്ചപ്പോള്‍ മലപ്പുറത്തിന് കിട്ടിയത് വെറും 24. പ്രക്ഷോഭത്തിന്‍െറ തുടക്കമായി ഒക്ടോബര്‍ 13ന് രാവിലെ 10ന് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. പി.ടി. പ്രതീഷ്, എം.എന്‍. ബിനി, നബീല്‍, വി. അഥീന, ടി. മുഹ്സിന്‍, ആര്‍. ആതിര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.