ചുഴലിക്കാറ്റ് : വഴിക്കടവില്‍ വ്യാപക കൃഷിനാശം

നിലമ്പൂര്‍: തിങ്കളാഴ്ച പുലര്‍ച്ചെ വീശിയടിച്ച ചുഴലിക്കാറ്റില്‍ വഴിക്കടവ് പൂവ്വത്തിപ്പൊയിലില്‍ വ്യാപക കൃഷിനാശം. പത്തോളം കര്‍ഷകരുടെ നേന്ത്രവാഴ കൃഷി കാറ്റില്‍ നശിച്ചു. അമയോലിക്കല്‍ ഇമ്മാനുവല്‍, തച്ചറക്കുന്നന്‍ മുഹമ്മദ്, വടക്കുംപാടം ഹമീദ്, തടിയംപുറം മൊയ്തീന്‍കുട്ടി, പുല്ലൂര്‍ സാനു, നൗഷാദ് ആനപ്പട്ടത്ത്, താഴത്തുമലയില്‍ ജോസഫ് എന്നിവരുടെ കായ്ഫലമുള്ള നൂറുകണക്കിന് നേന്ത്രവാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. പുലര്‍ച്ചെ രണ്ടരയോടെയാണ് ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. പത്ത് മിനിറ്റ് നീണ്ട ചുഴലിക്കാറ്റില്‍ ഫലവൃക്ഷങ്ങളും മറ്റു പലജാതി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. പാട്ടഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് വിളനാശം സംഭവിച്ചത്. കൃഷി നാശത്തിനുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായം വെട്ടിക്കുറച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.