മൊബൈല്‍ഫോണ്‍ നല്‍കി വിദ്യാര്‍ഥിനികളെ പാട്ടിലാക്കുന്ന പൂവാലസംഘം പിടിയില്‍

കരുവാരകുണ്ട്: മൊബൈല്‍ഫോണ്‍ നല്‍കി ഒമ്പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ പാട്ടിലാക്കാന്‍ ശ്രമിച്ച പൂവാലന്മാരെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ കരുവാരകുണ്ടിലാണ് സംഭവം. എടത്തനാട്ടുകര പൊന്‍പാറയിലെ മൂന്ന് യുവാക്കളാണ് പിടിയിലായത്. ഇവര്‍ രണ്ടാഴ്ച മുമ്പ് രണ്ട് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കിയിരുന്നു. കാര്യമറിഞ്ഞ രക്ഷിതാക്കള്‍ പെണ്‍കുട്ടികളെക്കൊണ്ട് ഇവരെ വിളിപ്പിച്ച് കരുവാരകുണ്ടിലത്തെിക്കുകയായിരുന്നു. ബൈക്കിലത്തെിയ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി. രക്ഷിതാക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ താക്കീത് നല്‍കി വിട്ടയച്ചെങ്കിലും ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചതിന് ഇവര്‍ക്കെതിരെ കരുവാരകുണ്ട് പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.