ആലപ്പുഴ: ത്യാഗത്തിന്‍െറയും ആത്മസമര്‍പ്പണത്തിന്‍െറയും സന്ദേശവുമായി നാടെങ്ങും വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഒരുക്കിയ ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നമസ്കാരത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പള്ളികളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ വിശ്വാസികള്‍ പരസ്പരം ആശ്ളേഷിച്ച് ഈദിന്‍െറ ആഹ്ളാദം പങ്കുവെക്കുന്ന കാഴ്ച എങ്ങും കാണാമായിരുന്നു. ആലപ്പുഴ ടൗണ്‍ ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ കടല്‍പാലത്തിന് സമീപം ഞായറാഴ്ച രാവിലെ ബലിപെരുന്നാള്‍ നമസ്കാരം നടന്നു. നമസ്കാരത്തിനും ഖുതുബക്കും പുലയന്‍വഴി ദഅ്വാ മസ്ജിദ് ഖതീബ് എസ്. ഫസലുദ്ദീന്‍ മൗലവി നേതൃത്വം നല്‍കി. സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കേരള നദ്വത്തുല്‍ മുജാഹിദീന്‍ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ പെരുന്നാള്‍ നമസ്കാരം നടന്നു. പി.എച്ച്. അബ്ദുസ്സലാം മൗലവി കാക്കനാട് നേതൃത്വം നല്‍കി. അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖലാ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് കെ.എം. അഷ്റഫ് കോലേഴം നേതൃത്വം നല്‍കി. വടുതല: ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മായീലിന്‍െറയും ത്യാഗസ്മരണയുമായി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ അന്തരീഷത്തില്‍ വിശ്വാസികള്‍ ഈദ് സന്തോഷം പങ്കുവെച്ചു. പുത്തനുടുപ്പണിഞ്ഞ് സ്നേഹത്തിന്‍െറ സുഗന്ധം പരത്തി, പരസ്പരം പുണര്‍ന്ന് വിശ്വാസം ഊട്ടിയുറപ്പിച്ചു. പാണാവള്ളിയുടെയും അരൂക്കുറ്റിയുടെയും വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച ഈദ് ഗാഹുകളില്‍ കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളുമായി ധാരാളം വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ഈദ് നമസ്കാരത്തിനുശേഷം വിശ്വാസികള്‍ പരസ്പരം ഈദ് ആശംസകള്‍ കൈമാറുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പെരുമ്പളം കവല മസ്ജിദുല്‍ ഫുര്‍ഖാന്‍ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഈദ് നമസ്കാരത്തിന് ഷെഹിന്‍ ഷിഹാബ് ആലപ്പുഴ നേതൃത്വം നല്‍കി. കെ.എന്‍.എമ്മിന്‍െറ നേതൃത്വത്തില്‍ നദ്വത്ത് നഗര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് നമസ്കാരത്തിന് പി.കെ. സക്കരിയ സ്വലാഹിയും നേതൃത്വം നല്‍കി. പൂച്ചാക്കല്‍ മനാറുല്‍ ഇസ്ലാം മസ്ജിദിന്‍െറ ആഭിമുഖ്യത്തിലും ഈദ് ഗാഹ് സംഘടിപ്പിച്ചു. വടുതല സെന്‍ട്രല്‍ ജുമാമസ്ജിദില്‍ മുഹമ്മദ് കുട്ടി റഷാദിയും കോട്ടൂര്‍ പള്ളിയില്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും കാട്ടുപുറം പള്ളിയില്‍ അബ്ദുല്‍ ഹമീദ് മൗലവിയും നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.