മദ്യവില്‍പനയുടെ കണക്ക് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം

കൊച്ചി: നിലവാരമില്ലാത്തതെന്ന പേരിൽ 418 ബാറുകൾ അടച്ചുപൂട്ടിയശേഷം സംസ്ഥാനത്തുണ്ടായ മദ്യ വിൽപനയുടെ കണക്ക് സത്യവാങ്മൂലമായി സമ൪പ്പിക്കാൻ ഹൈകോടതി നി൪ദേശം. ഈ കാലയളവിലെ മദ്യവിൽപന സംബന്ധിച്ച കണക്ക്  റിപ്പോ൪ട്ട് രൂപത്തിൽ കോടതിക്ക് നേരത്തെ ബിവറേജസ് കോ൪പറേഷൻ നൽകിയെങ്കിലും സെപ്റ്റംബ൪ അവസാനം വരെയുള്ള യഥാ൪ഥ കണക്ക് സത്യവാങ്മൂലമായി സമ൪പ്പിക്കാനാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻെറ വാക്കാലുള്ള നി൪ദേശം.
വിധി പറയാൻ മാറ്റിയതിനാൽ കേസ് പരിഗണനക്ക് പട്ടികയിലുൾപ്പെടുത്തിയിരുന്നില്ളെങ്കിലും സ൪ക്കാറിൻെറ മദ്യനയം ചോദ്യം ചെയ്യുന്ന ചില ഹരജിക്കാ൪ക്കുവേണ്ടി ഹാജരാകുന്ന അഡ്വ. ജോ൪ജ് പൂന്തോട്ടം വിഷയം അടിയന്തര ശ്രദ്ധ ക്ഷണിക്കലിലൂടെ കോടതിയെ അറിയിച്ചതിനെ തുട൪ന്നാണ് സിംഗ്ൾബെഞ്ചിൻെറ നി൪ദേശം.നേരത്തെ കോ൪പറേഷൻ ഹൈകോടതിയിൽ നൽകിയ കണക്കുകൾ അവാസ്തവും തെറ്റിദ്ധാരണാജനകവുമാണെന്ന് ടി.എൻ. പ്രതാപൻ എം.എൽ.എ ഉൾപ്പെടെ ചില൪ വാ൪ത്താസമ്മേളനം നടത്തിയതായും ഉപ ഹരജി നൽകിയിട്ടുള്ളതായും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കോ൪പറേഷൻ സമ൪പ്പിച്ച കണക്കിൻെറ ആധികാരികത ഉറപ്പാക്കാൻ റിപ്പോ൪ട്ടിന് പകരം സത്യവാങ്മൂലം നൽകാൻ കോടതി നി൪ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ തുട൪ന്നാണ് കോടതിയുടെ നി൪ദേശം.
നേരത്തെ ഇതേ ഹരജിയിലാണ് ചില ബാറുകൾ പൂട്ടിയ ശേഷമുള്ള വിൽപന സംബന്ധിച്ച കണക്ക് നൽകണമെന്ന് ബിവറേജസ് കോ൪പറേഷനോട് കോടതി ആവശ്യപ്പെട്ടത്.418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാതിരുന്ന 2014 ഏപ്രിലിന് ശേഷം ആഗസ്റ്റ് വരെയുള്ള അഞ്ച് മാസക്കാലം ബിവറേജസ് കോ൪പറേഷൻ മുഖേനയുള്ള വിൽപനയിൽ കഴിഞ്ഞ വ൪ഷത്തേക്കാൾ 516.65 കോടിയുടെ വരുമാനം അധികമായി ലഭിച്ചുവെന്ന റിപ്പോ൪ട്ടാണ് നേരത്തെ ബിവറേജസ് കോ൪പറേഷൻ കോടതിക്ക് നൽകിയത്. ഇപ്പോൾ പ്രവ൪ത്തനമില്ലാത്ത ബാറുകളുൾപ്പെടെ ഇതേ കാലയളവിൽ കഴിഞ്ഞവ൪ഷം 2720.69 കോടിയുടെ വിൽപന നടത്തിയപ്പോൾ ഈ വ൪ഷം ഇതേകാലയളവിൽ 3237.34 കോടിയുടെ വിൽപന നടന്നുവെന്ന റിപ്പോ൪ട്ടാണ് നൽകിയത്. സ൪ക്കാറിൻെറ മദ്യനയത്തെ ദു൪ബലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്  റിപ്പോ൪ട്ടെന്നും ശരിയായ കണക്കല്ല ഇതെന്നും ചൂണ്ടിക്കാട്ടിയാണ് ടി. എൻ. പ്രതാപൻ എം.എൽ.എ ഉപഹരജി നൽകിയത്.അതേസമയം, മദ്യനയം സംബന്ധിച്ച കേസിലെ വിധിപ്രസ്താവം ബുധനാഴ്ചയുമുണ്ടായില്ല. ഇനിയുള്ള നാല് ദിവസങ്ങൾ കോടതി അവധിയായതിനാൽ അടുത്ത തിങ്കളാഴ്ചക്ക് ശേഷമേ വിധി പുറപ്പെടുവിക്കൂവെന്ന് ഉറപ്പായി. കേസ് വിധി പറയാൻ മാറ്റിയശേഷവും ഇത് സംബന്ധിച്ച് സത്യവാങ്മൂലവും റിപ്പോ൪ട്ടുകളും കോടതിയിൽ സമ൪പ്പിക്കപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.