വൈദ്യുതി മീറ്റര്‍ വാടക കുറച്ചു; സിംഗ്ള്‍ ഫേസിന് ആറ് രൂപ

തിരുവനന്തപുരം: വൈദ്യുതി മീറ്ററിന് ബോ൪ഡ് ഈടാക്കിവരുന്ന പ്രതിമാസ വാടക കുറച്ച് വൈദ്യുതി റെഗുലേറ്ററി കമീഷൻ ഉത്തരവിറക്കി. ഇതുപ്രകാരം സിംഗ്ൾ ഫേസ് മീറ്ററുകൾക്ക് (എൽ.സി.ഡി-ടി.ഒ.ഡി സംവിധാനത്തോട് കൂടിയത്) പത്തുരൂപയിൽനിന്ന് ആറു രൂപയായും ത്രീഫേസ് മീറ്ററുകൾക്ക് (എൽ.സി.ഡി-ടി.ഒ.ഡി സംവിധാനത്തോടു കൂടിയത്) 20 രൂപയിൽനിന്ന് 15 രൂപയായും സി.ടി സംവിധാനത്തോടുകൂടിയ ത്രീഫേസ് ടി.ഒ.ഡി മീറ്ററുകൾക്ക് 75 രൂപയിൽനിന്ന് 30 രൂപയായും കുറച്ചു. ഒക്ടോബ൪ ഒന്നു മുതൽ പുതിയ വാടക നിലവിൽവരും. പുതിയ മീറ്ററുകൾക്ക് നിരക്ക് വ൪ധിപ്പിക്കണമെന്ന ബോ൪ഡിൻെറ ആവശ്യം കമീഷൻ തള്ളി. ഇക്കൊല്ലം നിരക്ക് പുതുക്കിയപ്പോൾ മീറ്റ൪ വാടകയുടെ കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല.
2014-15ലേക്ക് ബോ൪ഡിൻെറ പ്രസരണ/വിതരണ ശൃംഖല ഉപയോഗിക്കുന്നതിന് ട്രാൻസ്മിഷൻ ചാ൪ജ് യൂനിറ്റിന് 26 പൈസയായും വീലിങ് ചാ൪ജ് 32 പൈസയായും നിജപ്പെടുത്തി. വിവിധ വിഭാഗങ്ങളിൽപെടുന്ന ഉപഭോക്താക്കളുടെ 2014-15 വ൪ഷത്തെ ക്രോസ് സബ്സിഡി ചാ൪ജ് കമീഷൻ പുന൪നി൪ണയിച്ചു. അതുപ്രകാരം പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിന് ഹൈടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾ, എക്സ്ട്രാ ഹൈടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾ എന്നിവ൪ ക്രോസ് സബ്സിഡി സ൪ചാ൪ജ് നൽകേണ്ടതില്ല. എന്നാൽ, എച്ച്.ടി വാണിജ്യ ഉപഭോക്താക്കൾ പുറമേനിന്ന് വൈദ്യുതി വാങ്ങുമ്പോൾ യൂനിറ്റിന് യഥാക്രമം 2.30 രൂപയും എക്സ്ട്രാ ഹൈടെൻഷൻ വാണിജ്യ ഉപഭോക്താക്കൾ 2.10 രൂപയും ക്രോസ് സബ്സിഡി ചാ൪ജ് നൽകണം. റെയിൽവേ, കൃഷി എന്നീ വിഭാഗങ്ങളെയും ക്രോസ് സബ്സിഡി സ൪ചാ൪ജിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ലൈനിൽ ബന്ധിപ്പിക്കാതെ സൗരോ൪ജ വൈദ്യുതി ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നവ൪ക്ക് യൂനിറ്റിന് ഒരു രൂപ നിരക്കിൽ പ്രോത്സാഹന ആനുകൂല്യം ലൈസൻസികൾ നൽകണമെന്ന് റെഗുലേറ്ററി കമീഷൻ ഉത്തരവിട്ടു. അഞ്ചുവ൪ഷത്തേക്കോ വൈദ്യുതി ബോ൪ഡിൻെറ സൗരോ൪ജ വൈദ്യുതി വാങ്ങൽ ബാധ്യതയുടെ കാലാവധി തീരുന്നതു വരെയോ (ആദ്യം ഏതാണോ) അതുവരെയായിരിക്കും ആനുകൂല്യം നൽകുക. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നി൪ദേശങ്ങളും പരിഗണിച്ചശേഷമാണ് ഉത്തരവ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.