??. ???? ?????????

മദ്യശാലകളുടെ പൂട്ടുന്ന ലിസ്റ്റ് മന്ത്രിയുടെ ഫേസ് ബുക്കില്‍

കൊച്ചി: സംസ്ഥാന സ൪ക്കാ൪ പ്രഖ്യാപിച്ച മദ്യനയത്തിൻെറ ഭാഗമായി ആദ്യഘട്ടം പൂട്ടുന്ന ബിവറേജസ് ^ കൺസ്യൂമ൪ ഫെഡ് ഒൗട്ട്ലെറ്റുകളുടെ വിവരങ്ങളുമായി എക്സൈസ് മന്ത്രി കെ. ബാബുവിൻെറ ഫേസ് ബുക് പോസ്റ്റ്. പുതിയ മദ്യനയം അനുസരിച്ച് ഒക്ടോബ൪ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ നിലവിലെ മദ്യവിൽപന ശാലകളിൽ പത്ത് ശതമാനം പൂട്ടുമെന്നായിരുന്നു പ്രഖ്യാപനം. ഇത് നടപ്പാക്കുന്നതിൻെറ മുന്നോടിയായാണ് മന്ത്രിയുടെ തന്നെ ഫേസ് ബുക് പോസ്റ്റ്. ഏതൊക്കെ കെ.എസ്.ബി.സി., കൺസ്യൂമ൪ ഫെഡ്, ഒൗട്ട്ലെറ്റുകളാണ് അടച്ച് പൂട്ടുന്നതെന്ന  വിശദാംശങ്ങളടക്കമാണ് മന്ത്രിയുടെ ഫേസ് ബുക് പോസ്റ്റ്  ബുധനാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ടത്.
വ൪ഷന്തോറും പത്ത് ശതമാനം വീതം ഒൗട്ട്ലെറ്റുകൾ പൂട്ടി പത്ത് വ൪ഷം കൊണ്ട് പൂ൪ണമായും അടക്കാനാണ് തീരുമാനം.  ഇത് പ്രകാരം ബിവറേജസ് കോ൪പറേഷൻെറ 34 ഉം,  കൺസ്യൂമ൪ഫെണ്ടിൻെറ 5-ഉം ഒൗട്ട്ലെറ്റുകൾക്കാണ് താഴ് വീഴുക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.